ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതി സ്വീകരിച്ചു

ചൊവ്വ, 5 ഡിസം‌ബര്‍ 2017 (12:15 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി കോടതി സ്വീകരിച്ചു. കഴിഞ്ഞമാസം ദിലീപിനെ എട്ടാം പ്രതിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയില്‍ ഉച്ചകഴിഞ്ഞ് 3.35ഓടെയാണ് അന്വേഷണ സംഘം 650 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
 
അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. 400ൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ടായിരുന്നു. അതേസമയം കുറ്റപത്രത്തിന്റെ പകര്‍പ്പ് കേസിലെ പ്രതികള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. 
 
മഞ്ജു വാര്യരുമായുള്ള ദാമ്പത്യ ബന്ധം തകര്‍ക്കാന്‍ ഇടയായത് ആക്രമണത്തിന് ഇരയായ നടൊയാണെന്ന വിശ്വാസമാണ് ദിലീപ് ക്വട്ടേഷന്‍ നല്‍കാന്‍ കാരണമെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിക്കുന്നതിന് നേ​തൃ​ത്വം ന​ൽ​കി​യ പ​ൾ​സ​ർ സു​നി​യാ​ണ് കേസിലെ ഒ​ന്നാം പ്ര​തി. ദിലീപിന്‍റെ മുൻ ഭാര്യയായ മഞ്ജുവാര്യരാണ് പ്രധാന സാക്ഷി. 
 
355 സാക്ഷികളും 12 പ്രതികളുമാണ് കുറ്റപത്രത്തിലുള്ളത്. സിനിമാ മേഖലയിൽനിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. രണ്ടുപേരെ മാപ്പുസാക്ഷിയാക്കി. ജയിലില്‍ നിന്ന് കത്തെഴുതിയ വിപിന്‍ ലാല്‍, എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ എന്നിവരാണ് മാപ്പുസാക്ഷികള്‍. 33 രഹസ്യമൊഴികളും അന്വേഷണ സംഘം കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്.
 
ദിലീപിനെതിരെ കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള 11 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകളാണ് താരത്തിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആൺകുട്ടിവേണം, മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ആൺകുട്ടിക്ക് ...

news

‘മൈ നെയിം ഈസ് ഖാന്‍’‍, അതിന് നിങ്ങള്‍ക്ക് എന്താ?; സംഘപരിവാര്‍ അനുകൂലികള്‍ക്ക് മറുപടിയുമായി ഖുഷ്ബു

മതവും ജാതിയും രാഷ്ട്രീയവും ചികഞ്ഞ് നോക്കി വിമര്‍ശിക്കുന്നവരെ ആക്രമിക്കുന്നത് സോഷ്യല്‍ ...

news

പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍: മൻമോഹൻ സിംഗ്

പാർട്ടി അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയെ പിന്തുണച്ച് മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് ...

Widgets Magazine