ദിലീപിനൊപ്പം നടി ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം, ദിലീപിനെ പിന്തുണച്ചത് കൊണ്ട് ഡൽഹിയിൽ നിന്ന് ഒരാൾ ഭീഷണിപ്പെടുത്തുന്നു; സലിം ഇന്ത്യ പറയുന്നു

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (09:12 IST)

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാ‌ലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതു മുതൽ ദിലീപിനു പൂർണ പിന്തുണയുമായി രംഗത്തെത്തിയ വ്യക്തിയാണ് എഴുത്തുകാരൻ സലിം ഇന്ത്യ. ദിലീപിനായി ഒറ്റയാൾ പോരാട്ടമായിരുന്നു നടത്തിയത്. 
 
ദിലീപ് കുറ്റവാളിയല്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സലിം ഇന്ത്യ പറയുന്നു. ഒരുകാലത്ത് കേരള ജനത നെഞ്ചിലേറ്റിയ താരമാണ് ദിലീപെന്നും അദ്ദേഹത്തിനു ഒരു ആപത്ത് വന്നപ്പോൾ തിരിഞ്ഞ് നോക്കാൻ ആരുമില്ലാതായെന്നും സലിം ഇന്ത്യ പറയുന്നു. മംഗളം സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സലിം ഇന്ത്യ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. 
 
ദിലീപിനു അനുകൂലമായി നിലപാടെടുത്തതിന്റെ കാരണത്തിൽ മറ്റാരുടെയൊക്കെയോ ശത്രുവായി മാറിയിരിക്കുകയാണ് താനെന്ന് സലിം ഇന്ത്യ പറയുന്നു. ഡൽഹിയിൽ നിന്നും ഒരാൾ നിരന്തരം തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. ശത്രുക്കൾ അഞ്ജാതരായി തന്നെ ഇരിക്കട്ടെ. ദിലീപ് നിരപരാധിയാണെന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിക്കോളാം. സലിം ഇന്ത്യ പറയുന്നു. 
 
അതോടൊപ്പം, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചും സലിം ഇന്ത്യ പറയുന്നുണ്ട്. 'കുഞ്ഞുനാൾ മുതലേ പ്രതിഭയുടെ പൊൻതിളക്കം നടിയിൽ ഉണ്ടായിരുന്നു. വളർന്നപ്പോൾ അഭിനേത്രി എന്ന നിലയിൽ തെന്നിന്ത്യയിൽ തന്നെ ഒന്നാം നമ്പർ ആയി മാറി. ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച രംഗങ്ങളൊക്കെ ചേതോഹരം. നടിയെ കണ്ട് സംസാരിക്കാൻ കഴിയില്ല. സംസാരിച്ചാൽ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാകും' - സലിം ഇന്ത്യ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വലിയ ലക്ഷ്യത്തിലേക്കുള്ള ചുവടുകളാണിത്; സണ്ണി ലിയോൺ മലയാളത്തിലേക്ക്!

സണ്ണി ലിയോൺ മലയാളത്തിൽ അഭിനയിക്കുമെന്ന് വാർത്തകൾ വന്നിരുന്നു. തുടക്കം മുതൽ ആരാധകർ ...

news

കേരളത്തിൽ നിന്നു പോയ ബോട്ടുകൾ ഒമാൻ, ഇറാൻ തീരത്ത്?

ഓഖി ചുഴലിക്കാറ്റിൽ അകപ്പെട്ട മത്സ്യബന്ധന തൊഴിലാളികളിൽ 96 പേർ ഇനിയും ...

news

ഓഖി ചുഴലിക്കാറ്റിനു കാരണം മലപ്പു‌റത്തെ ഈ മൂന്ന് പെൺകുട്ടികൾ?

ഇസ്ലാം മതവിശ്വാസികളായ മൂന്ന് പെൺകുട്ടികൾ ഫ്ലാഷ് മോബ് കളിച്ച സംഭവം വിവാദമാകുന്നു. ...

news

ഓഖി ചുഴലിക്കാറ്റ്; മരണം 26 കവിഞ്ഞു, 90ലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്ന് സർക്കാർ

ഓഖി ചുഴലിക്കാറ്റിന്റെ ദുരിതക്കെടുതിയിൽ വിട്ടൊഴിയാതെ കേരളം. കന്യാകുമാരിക്കും ...

Widgets Magazine