Widgets Magazine
Widgets Magazine

'അനിയാ, ഇനി ഇതും പറഞ്ഞ് പേടിപ്പിക്കാൻ നോക്കണ്ട, ഇനി പേടിക്കില്ലെന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്' : വൈറലാകുന്ന ദിലീപിന്റെ വാക്കുകൾ

തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (14:26 IST)

Widgets Magazine

നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ നടൻ ദിലീപിന്റെ പേര് ഉയർന്നു കേട്ടിരുന്നു. സംഭവത്തിൽ ദിലീപിനെതിരായിരുന്നു മാധ്യമ പ്രവർത്തകർ. ജാമ്യത്തിലിറങ്ങിയശേഷം മാധ്യമ പ്രവർത്തകരോട് തികഞ്ഞ അവഞ്ജയാണ് ദിലീപ് കാണിക്കുന്നത്. ഒരു കാര്യത്തിലും പ്രതികരിക്കാൻ ദിലീപ് തയ്യാറല്ല.
 
കേസുമായി ബന്ധപ്പെട്ടോ അല്ലാതെയോ ദിലീപിന്റെ പക്കൽ നിന്നും എന്തെങ്കിലും ലഭിക്കാൻ ശ്രമിക്കുകയാണ് മാധ്യമ പ്രവർത്തകർ. റസ്റ്റോറന്റ് ഉദ്ഘാടനത്തിന് ദുബായിലേക്ക് പോയ ദിലീപിനോട് ആവര്‍ത്തിച്ച് പലതും ചോദിച്ചെങ്കിലും നടനില്‍ നിന്ന് ഒന്നു കിട്ടിയില്ല. വീണ്ടും ചൊറിയാന്‍ നിന്ന മാധ്യമപ്രവര്‍ത്തകന് ദിലീപ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. 
 
ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായിട്ടാണ് ദിലീപ് ദുബായിലേക്ക് പോയത്. ഇതിനായി കോടതി പാസ്പോർട്ട് വിട്ട് നൽകുകയും ചെയ്തിരുന്നു. അമ്മയോടൊപ്പമായിരുന്നു ദിലീപിന്റെ യാത്ര. കാവ്യയും മീനാക്ഷിയും ഒപ്പമുണ്ടാകുമെന്ന് വാർത്തയുണ്ടായിരുന്നെങ്കിലും അവസാന നിമിഷം അമ്മ മാത്രമായിരുന്നു ദിലീപിനൊപ്പം യാത്ര തിരിച്ചത്.
 
ആരുടെ ചോദ്യങ്ങൾക്കും മറുപടി ഒന്നും നൽകാതിരുന്ന ദിലീപിനെ നോക്കി ഒരു മാധ്യമ പ്രവർത്തകൻ  പറഞ്ഞു, കാവ്യയെയും മകളെയും കൂട്ടാതെ ദുബായിലേക്ക് പോകുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്കറിയാം. രക്ഷപ്പെട്ടെന്ന് കരുതേണ്ട. ദുബായിലും ഞങ്ങളുടെ ആളുണ്ട്.
 
ഒന്നിനോടും പ്രതികരിക്കാതിരുന്ന ദിലീപ് പെട്ടന്ന് നിന്നു. എന്നിട്ട് തിരിഞ്ഞു നിന്ന് പറഞ്ഞു, 'അനിയാ നിങ്ങളുടെ ആള്‍ക്കാരെ ഞാന്‍ ഇന്നും ഇന്നലെയുമൊന്നുമല്ല കാണുന്നത്. പണ്ട് ഒരു ബൈറ്റ് വേണം, ഒരു ഇന്റര്‍വ്യു വേണം എന്നൊക്കെ പറഞ്ഞ് എന്റെ ഓഫീസില്‍ മണിക്കൂറുകളോളം കാത്തിരിയ്ക്കുന്ന നിങ്ങളുടെ സാറന്മാരെയും കണ്ടിട്ടുണ്ട്, ഇപ്പോള്‍ നിങ്ങളീ ചെയ്യുന്ന പ്രവൃത്തിയും കാണുന്നുണ്ട്. അതുകൊണ്ട് അനിയൻ ഇനി എന്നെ ഇതും പറഞ്ഞ് പേടിപ്പിക്കാന്‍ നോക്കണ്ട. ഇനി ഞാന്‍ പേടിക്കില്ല എന്ന് നിങ്ങളുടെ സാറമ്മാരോട് പറഞ്ഞേക്ക്'.  
 
ദിലീപിൽ നിന്നും ഇങ്ങനെയൊരു മറുപടി ആരും പ്രതീക്ഷിച്ചിരുന്നില്ല. അതിനാൽ തന്നെ ചുറ്റും കൂടി നിന്നവർക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ലെന്ന് ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ക്ക് കാളവണ്ടി ഉപയോഗിക്കാം’: മോദി

ബുള്ളറ്റ് ട്രെയിന്‍ എതിര്‍ക്കുന്നവര്‍ കാളവണ്ടി ഉപയോഗിക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ...

news

മീന്‍ പിടിക്കാന്‍ ചൂണ്ടയോ വലയോ വേണ്ട; കുറച്ചു ബലൂണുകള്‍ മാത്രം മതി - വളരെ വ്യത്യസ്തമായൊരു മീന്‍പിടുത്തം വൈറലാകുന്നു

മീന്‍ പിടിക്കാന്‍ വളരെ എളുപ്പമാണെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അത് അത്ര എളുപ്പമുള്ള ...

news

ഫ്ലക്സുകളിൽ തന്റെ ചിത്രം പതിക്കരുത്; കര്‍ശന നിര്‍ദേശവുമായി പി ജയരാജൻ

പാർട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്ലക്സുകളിൽ തന്റെ ചിത്രം പതിക്കരുതെന്ന് ...

news

റെയില്‍വേ സ്റ്റേഷനില്‍ തീകൊളുത്തി ആത്മഹത്യ; രക്ഷിക്കാന്‍ ശ്രമിക്കാതെ വീഡിയോ പകര്‍ത്തി രസിച്ച് യാത്രക്കാര്‍

റെയില്‍വേ സ്റ്റേഷനില്‍ യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെ ...

Widgets Magazine Widgets Magazine Widgets Magazine