അബിയുടെ കുടുബത്തിന് സാന്ത്വനവുമായി ദിലീപ് എത്തി - ഒന്നും മിണ്ടാന്‍ കഴിയാതെ ഷെയ്ന്‍ നിഗം

അബിയുടെ വീട്ടില്‍ നടന്‍ ദിലീപ് എത്തി; ഒന്നും മിണ്ടാനാകാതെ ഷെയ്ന്‍ നിഗം

dileep,	abi,	actor,	mimicry,	shane nigam,	malayalam,	comedy,	death,	artist, kochi,	kerala,	film,	ദിലീപ്,	അബി,	നടന്‍,	മിമിക്രി,	മലയാളം,	കോമഡി,	മരണം,	കലാകാരന്‍, കൊച്ചി,	കേരളം,	സിനിമ
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2017 (12:17 IST)
മലയാള സിനിമയെ ഞെട്ടിച്ചുകൊണ്ടായിരുന്നു നടനും മിമിക്രി താരവുമായ അബി ലോകത്തോടു വിട പറഞ്ഞത്. പുറത്തുവന്നിരുന്ന എല്ലാ കുപ്രചരണങ്ങളും തള്ളി തന്റെ ഉറ്റ ഉറ്റചങ്ങാതിയുടെ കുടുംബത്തിന് സാന്ത്വനമേകാന്‍ നടന്‍ ദിലീപ് എത്തുകയും ചെയ്തു. മിമിക്രിയിലുള്ള കാലം മുതല്‍തന്നെ ദിലീപും അബിയും ഉറ്റസുഹൃത്തുക്കളായിരുന്നു.

അബി മരിച്ച ദിവസമായിരുന്നു ദിലിപും നാദിര്‍ഷായും ചേര്‍ന്നു നടത്തുന്ന ദേ പുട്ട് എന്ന റെസ്റ്റോറന്റിന്റെ ദുബായിലെ ശാഖയുടെ ഉദ്ഘാടനത്തിനായി ദിലീപ് പോയത്. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ദിലീപ് അബിയുടെ വീട്ടിലേക്കെത്തിയത്. അബിയുടെ മൂവാറ്റുപുഴയിലുള്ള വീട്ടിലേക്കാണ് ദിലീപ് എത്തിയത്. അബിയുടെ ഭാര്യയേയും മക്കളേയും ദിലീപ് ആശ്വസിപ്പിക്കുകയും ചെയ്തു.

ദിലീപ് വീട്ടിലെത്തുന്ന സമയത്ത് അബിയുടെ മകനും യുവതാരവുമായ ഷെയിന്‍ നിഗവും അടുത്ത ബന്ധുക്കളും മാത്രമേ വീട്ടിലുണ്ടായിരുന്നു. അബിയുടെ അപ്രതീക്ഷിതമായ വിടവാങ്ങലിന്റെ ആഘാതത്തില്‍ നിന്ന് കുടുംബാംഗങ്ങള്‍ ഇതുവരെയും മുക്തരായിട്ടില്ല. അതുകൊണ്ട് തന്നെ ദിലീപിന്റെ സാന്ത്വന വാക്കുകളെല്ലാം കേട്ടെങ്കിലും ഒന്നു പറയാന്‍ ഷെയിനിന് കഴിഞ്ഞതുമില്ലെന്നാ‍ണ് റിപ്പോര്‍ട്ടുകള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :