കായൽ കയ്യേറ്റം; തോമസ് ചാണ്ടിയെ കൈവിട്ട് സി‌പിഎം, രാജിക്കാര്യത്തിൽ സ്വയം തീരുമാനം എടുക്കണമെന്ന് നിർദേശം

വെള്ളി, 10 നവം‌ബര്‍ 2017 (10:25 IST)

അനുബന്ധ വാര്‍ത്തകള്‍

ഏറെ വിവാദമായ കായൽ കയ്യേറ്റ വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈയൊഴിയുന്നു. വിഷയത്തിൽ മന്ത്രി തോമസ് ചാണ്ടിയെ പിന്തുണയ്ക്കില്ലെന്നു സിപിഎം അറിയിച്ചു. അതോടൊപ്പം രാജിക്കാര്യത്തിൽ മന്ത്രി സ്വയം തീരുമാനമെടുക്കണമെന്നും നേതൃത്വം നിർദേശിച്ചു.
 
മന്ത്രിക്കെതിരായ ആരോപണത്തിലെ നിയമോപദേശം പ്രതികൂലമായാൽ പിന്തുണയ്ക്കില്ലെന്നു തോമസ് ചാണ്ടിയെ അറിയിച്ചെന്നാണ് വിവരം. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവമുള്ളതാണെന്നും സിപിഐഎം നേതൃത്വം വിലയിരുത്തുന്നു. 
 
വിഷയത്തിൽ തോമസ് ചാണ്ടിയുടെ രാജി നേരിട്ട് ആവശ്യപ്പെടാൻ സിപിഎം ഒരുക്കമല്ല. ഇതു മുന്നണി മര്യാദയല്ലെന്നാണു അഭിപ്രായം. എൻസിപി സ്വയം തീരുമാനമെടുത്ത് രാജി നടപ്പാക്കണമെന്നാണു സിപിഎമ്മിന്റെ ആഗ്രഹം. 
 
തോമസ് ചാണ്ടിയുടെ രാജി ആവശ്യം വെള്ളിയാഴ്ച ചേരുന്ന സിപിഐ നിർവാഹക സമിതിയിലും ഉയർന്നേക്കും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണ്ണൂരിൽ യുവതി കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂർ തളിപ്പറമ്പിൽ യുവതി കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു. കുറ്റ്യേരി സ്വദേശി ...

news

മിഷേലിന്റെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം

കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജി വർഗീസ്(18) ആത്മഹത്യ ചെയ്തത് ...

news

ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ജോപ്പൻ വീണ്ടും പൊലീസ് പിടിയിൽ

സോളാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ...

Widgets Magazine