ഗതാഗതമന്ത്രിക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ചെന്നിത്തല; തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കും

കോഴിക്കോട്, ചൊവ്വ, 7 നവം‌ബര്‍ 2017 (09:56 IST)

സംസ്ഥാനസര്‍ക്കാരിനും ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കായല്‍ കയ്യേറ്റം നടത്തിയെന്ന് തെളിഞ്ഞ ഗതാഗത തോമസ് ചാണ്ടിയെ ഇനിയും മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ വഞ്ചനയാണെന്ന് അദ്ദേഹം പറഞ്ഞു.
 
എന്തുകൊണ്ടാണ് തോമസ് ചാണ്ടിക്കെതിരെ നടപടിയെടുക്കാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തോമസ് ചാണ്ടിക്കെതിരെ കോടതിയെ സമീപിക്കുന്നതിന്റെ എല്ലാ നിയമവശങ്ങളും പരിശോധിക്കുമെന്നും ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.
 
ഗെയില്‍ സമരത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് നരനായാട്ടാണ്. സമരങ്ങളോടുള്ള ഇടത് സര്‍ക്കാരിന്‍റെ സമീപനം ദൗര്‍ഭാഗ്യകരമെന്നും ചെന്നിത്തല പറഞ്ഞു. റേഷന്‍ സമരം തീര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ശരിയായ കാര്യമല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആഘോഷളൊന്നുമില്ലാതെ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍; രാഷ്ട്രീയ പ്രവേശന തീരുമാനവും മൊബൈല്‍ ആപ്പും ഉടന്‍ ‍!

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ...

news

നടിയെ ആക്രമിച്ച കേസ്: ജനപ്രിയന് ഇനി രക്ഷയില്ല; ദിലീപിനെതിരായ കുറ്റപത്രം വ്യാഴാഴ്ച സമര്‍പ്പിക്കും ?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി ...

news

ഉ​​പ​​യോക്താ​​ക്ക​​ൾ കരുതിയിരുന്നോളൂ; വാ​ട്സാപ്പിന്റെ വ്യാജന്‍ ഡൗ​ൺ​ലോ​ഡ് ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണി !

മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സാ​പ്പിനും വ്യാ​ജ പ​തി​പ്പ്. അ​പ്ഡേ​റ്റ് വാ​ട്സാപ്പ് ...

news

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു

ഗുരുവായൂരിലെ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്നു ...

Widgets Magazine