തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താനാകില്ലെന്ന് കമ്പനി

വെള്ളി, 10 നവം‌ബര്‍ 2017 (09:01 IST)

അനുബന്ധ വാര്‍ത്തകള്‍

മന്ത്രി തോമസ് ചാണ്ടിയുടെ വിവാദമായ ലേക്ക് പാലസ് റിസോർട്ടിൽ ഉടൻ പരിശോധന നടത്താൻ ആകില്ലെന്ന് കമ്പനി. റിസോർട്ടിൽ പരിശോധന നടത്താന്‍ നഗരസഭാ റവന്യൂ വിഭാഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഉടന്‍ പരിശോധന നടത്താനാകില്ലെന്ന് അറിയിച്ച് റിസോര്‍ട്ട് അധികൃതര്‍ നഗരസഭയുടെ നോട്ടീസിന് മറുപടി നൽകി.
 
സഞ്ചാരികൾ നേരത്തേ മുറികൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാൽ ജനുവരിയിൽ പരിശോധന നടത്താമെന്നുമാണ് മറുപടി കത്തിൽ പറയുന്നത്. എന്നാൽ, എതിര്‍പ്പുകള്‍ മറികടന്ന് പരിശോധന നടത്താനാണ് നഗരസഭയുടെ തീരുമാനം. ഇതിനായി ഒരു തവണകൂടി നോട്ടീസയക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.
 
ഇപ്പോഴത്തെ കളക്ടറോ മുന്‍ കളക്ടറോ തോമസ് ചാണ്ടി ഒരിഞ്ചുഭൂമി കൈയേറിയതായി കണ്ടെത്തിയിട്ടില്ലെന്നും കളക്ടറുടെ റിപ്പോർട്ട് മാധ്യമങ്ങൾ വളച്ചൊടിക്കുകയാണെന്നും കാണിച്ച് വാട്ടര്‍ വേള്‍ഡ് കമ്പനി പരസ്യം നൽകി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗുജറാത്തില്‍ ബിജെപി ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസിന് വന്‍മുന്നേറ്റം?

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുബാങ്കില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്ന് ...

news

ഉമ്മൻചാണ്ടിയുടെ തനിനിറം മനസ്സിലായി, വി എം സുധീരൻ പറഞ്ഞത് കോൺഗ്രസ് വ്യക്തമാക്കണം: കോടിയേരി

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടാണ് ഇന്നലെ സർക്കാർ ...

news

സോളാർ റിപ്പോർട്ട്; തുടർൻ നടപടികൾ തീരുമാനിക്കാൻ പ്രത്യേക മന്ത്രിസഭായോഗം ഇന്ന്

കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടിന്‍ ...

news

റയാൻ സ്കൂളിലെ കൊലപാതകം; അറസ്റ്റിലായ പ്ലസ് വൺ വിദ്യാർത്ഥി കുറ്റസമ്മതം നടത്തിയെന്ന് സിബിഐ

റയാൻ ഇന്റർനാഷ്ണൽ വിദ്യാലയത്തിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പ്രധ്യുമനെ ...

Widgets Magazine