സോളാർ റിപ്പോർട്ടും നടപടി റിപ്പോർട്ടും ഇന്ന് സഭയിൽ; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

വ്യാഴം, 9 നവം‌ബര്‍ 2017 (07:46 IST)

സോളർ കേസിൽ ജസ്റ്റിസ് ജി ശിവരാജൻ കമ്മിഷൻ റിപ്പോർട്ടും അതിലുള്ള നടപടി റിപ്പോർട്ടും ഇന്ന് നിയമസഭയിൽ വയ്ക്കും. നിയമസഭയിൽ വെയ്ക്കുന്നതിനൊപ്പം നിയമസഭാ–സർക്കാർ വെബ്സൈറ്റുകളിലും റിപ്പോർട്ട് പ്രസിദ്ധീകരിക്കും. റിപ്പോർട്ടിന്മേൽ ഇന്ന് ചേരുന്ന സഭയിൽ ചർച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തിൽ റിപ്പോർട്ട് അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽ‍കും.
 
അതേസമയം മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു സഭ പ്രക്ഷുബ്ധമാക്കാനുള്ള ആലോചനകളാണു പ്രതിപക്ഷത്ത്. തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്നു കലക്ടറുടെ റിപ്പോർട്ട് ലഭിച്ചിട്ടും കേസ് എടുത്തു നടപടിയിലേക്കു നീങ്ങാത്തതിന്റെ പേരിൽ ഇന്നു സഭയിൽ പ്രതിഷേധമുയർത്താനാണു പ്രതിപക്ഷത്തിന്റെ തീരുമാനം. 
 
അതേസമയം, സോളാർ കേസിൽ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പൊതു അന്വേഷണം മാത്രം മതിയെന്ന് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടരന്വേഷണം നടക്കുക.
 
സോളർ വിവാദത്തിന്മേലുള്ള ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷൻ റിപ്പോർട്ടും നടപടി റിപ്പോർട്ടും ഇന്നു നിയമസഭയിൽ വയ്ക്കാനിരിയ്‌ക്കെയാണ് അന്വേഷണ ഉത്തരവ് ഇറങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സോളാർ കേസ് തോമസ് ചാണ്ടി ഉമ്മൻ ചാണ്ടി Niyamasabha Thomas Chandi Oommen Chandi നിയമസഭ Solar Case

വാര്‍ത്ത

news

സോളാർ കേസ്; തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി, പൊതു അന്വേഷണം മതിയെന്ന് മന്ത്രിസഭ

സോളാർ കേസിൽ തുടരന്വേഷണ ഉത്തരവ് പുറത്തിറങ്ങി. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാനാണ് അന്വേഷണ ...

news

കാലഘട്ടം കണ്ട ഏറ്റവും വലിയ മണ്ടത്തരം; നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് പ്രകാശ് രാജ് രംഗത്ത്

നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികം നരേന്ദ്ര മോദി സര്‍ക്കാര്‍ ആഘോഷിക്കുമ്പോള്‍ ...

news

നോട്ട് അസാധുവാക്കല്‍ ജീവിതം തകര്‍ത്തെറിഞ്ഞു; തൊഴില്‍ നഷ്‌ടമായത് 15 ല​ക്ഷം പേ​ർ​ക്ക്

നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തെ കൂടുതല്‍ ...

news

സുരേഷ് ഗോപിയുടെ നികുതി വെട്ടിക്കല്‍; ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്ന് താരം

പോണ്ടിച്ചേരിയിൽ ആഡംബര കാർ രജിസ്‌റ്റര്‍ ചെയ്‌തത് സംബന്ധിച്ചുള്ള എല്ലാ രേഖകളും നവംബർ ...