‘മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ ’: കെ കെ ശിവരാമന്‍

‘മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം’: കെ കെ ശിവരാമൻ

തൊടുപുഴ| AISWARYA| Last Modified ചൊവ്വ, 28 നവം‌ബര്‍ 2017 (10:52 IST)
ജോയ്സ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കാന്‍ നേതാക്കള്‍ പണം കൈപ്പറ്റിയോ എന്ന മന്ത്രി എം‌എം മണിയുടെ പ്രസ്താവനക്കെതിരെ
സിപിഐ രംഗത്ത്. മണിയുടെ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനാണ് സിപിഐയുടെ പ്രതികരണം അറിയിച്ചത്.

മണി ആരോപണം തെളിയിക്കുകയോ പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയുകയോ ചെയ്തില്ലെങ്കില്‍ ഇടുക്കി ജില്ലയില്‍ സിപിഐഎമ്മുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് ശിവരാമന്‍ പറഞ്ഞു. മണി പേടിപ്പിച്ചാലൊന്നും സിപിഐ പേടിക്കില്ല. അതിന് കൂലിക്ക് വേറെ ആളെ വിളിക്കേണ്ടി വരുമെന്നും മണി ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും കമ്മ്യൂണിസ്റ്റ് വിരുദ്ധനാണെന്നും അദ്ദേഹം ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :