ഭൂമി തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചു; ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ 20 ഏക്കര്‍ പട്ടയം ദേവികുളം കളക്ടര്‍ റദ്ദാക്കി

ശനി, 11 നവം‌ബര്‍ 2017 (09:47 IST)

അനുബന്ധ വാര്‍ത്തകള്‍

വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപി കൈവശം വച്ചിരുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി. എംപിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയമാണ് ദേവികുളം കളക്ടര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണ് നടപടി.
 
20 ഏക്കര്‍ പട്ടയമാണ് ദേവികുളം കളക്ടര്‍ റദ്ദാക്കിയത്. ഭൂപതിവ് രേഖാ ലാന്‍ഡ് അസൈന്‍മെന്റ് കമ്മറ്റി ചേരാത്ത സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. ഇക്കഴിഞ്ഞ ഏഴാം തിയ്യതി ഭൂമിയുടെ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ് ജോര്‍ജ്ജിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 
 
എന്നാല്‍ അദ്ദേഹം കൃത്യമായ രേഖകള്‍ ഹാജരാക്കാത്തതും ഭൂമി സംബന്ധിച്ച് നഷ്ടപ്പെട്ട ചില രേഖകള്‍ സര്‍ക്കാരിന് തിരിച്ചു കിട്ടിയതും എംപിയ്ക്ക് തിരിച്ചടിയായി. ഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ചമച്ചുവെന്നും ഒരു ദിവസം കൊണ്ട് എട്ട് പട്ടയങ്ങളാണു നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കമല്‍ഹാസന്‍ വഴിമാറി, അടുത്തത് രജനീകാന്ത്!

രാഷ്ട്രീയത്തിലേക്കുള്ള അരങ്ങേറ്റം ഏകദേശം ഉറപ്പാക്കിയവര്‍ ആണ് സ്റ്റൈല്‍മന്നന്‍ രജനീകാന്തും ...

news

കടിച്ച പാമ്പിനെ കുപ്പിയിലാക്കി പ്രിന്‍സിപ്പല്‍ ആശുപത്രിയില്‍

പാമ്പിനെ കണ്ടാല്‍ പലരും ഭയന്നോടാറാണ് പതിവ്. എന്നാല്‍ കടിച്ച പാമ്പിനെ കുപ്പിയിലാക്കിയ ...

news

ഓരോ മണിക്കൂറിലും 17 പേര്‍ മരിക്കുന്നു, രാജ്യത്ത് ഏറ്റവും അധികം റോഡപകടം ഉണ്ടാകുന്ന നഗരം ഇതാണ്

രാജ്യത്ത് ഏറ്റവും അധികം റോഡപകടങ്ങള്‍ ഉണ്ടാകുന്ന നഗരം ചെന്നൈ ആണെന്ന് റിപ്പോര്‍ട്ട്. ...

news

ബിജെപിയുടെ പോരാട്ടമെല്ലാം വെറു‌തേയായി, അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് സുപ്രിംകോടതി

സഞ്ജയ് ലീല ബെന്‍സാലിയുടെ ‘പത്മാവതി’യെന്ന സിനിമ ബഹിഷ്കരിക്കണമെന്നും ചിത്രത്തിന്റെ റിലീസ് ...

Widgets Magazine