തോമസ് ചാണ്ടിക്ക് പിന്നാലെ ജോയ്സ് ജോര്‍ജും; പ്രതിരോധത്തിലായി എല്‍‌‌ഡി‌എഫ്, തല്‍ക്കാലം രക്ഷപ്പെട്ടെന്ന് കോണ്‍ഗ്രസ്

ശനി, 11 നവം‌ബര്‍ 2017 (11:38 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിവാദം തീരുന്നതിനു മുന്നേ ഇടതുമുന്നണിയെ വീണ്ടും പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ് ജോയ്സ് ജോര്‍ജ്ജിനെതിരെയുള്ള പട്ടയം റദ്ദാക്കല്‍ നടപടി. സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നാണം കെട്ട കോണ്‍ഗ്രസിന് തല്‍ക്കാല ആശ്വാസമാണ് ഇടതു ജനപ്രധിനിധികള്‍ക്കെതിരെയുള്ള കയ്യേറ്റ ആരോപണങ്ങള്‍.
 
വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് കൈവശം വച്ചിരുന്ന 20 ഏക്കര്‍ ഭൂമിയുടെ പട്ടയമാണ് ദേവികുളം സബ്കലക്ടര്‍ റദ്ദാക്കിയത്. എംപിയുടെയും കുടുംബത്തിന്റെയും പേരിലുണ്ടായിരുന്ന പട്ടയമാണ് കളക്ടര്‍ റദ്ദാക്കിയത്. സര്‍ക്കാര്‍ തരിശു ഭൂമിയെന്നു കണ്ടെത്തിയതിനെ തുര്‍ന്നാണ് നടപടി. 
 
കായല്‍ കയ്യേറ്റ വിഷയത്തില്‍ തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ ഇടതുമുന്നണിയില്‍ നടക്കുന്നതിനിടെയാണ് ജോയ്സ് ജോര്‍ജ്ജിനെതിരെയുള്ള പുതിയ ആരോപണം. ഇത് സര്‍ക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.  
 
സിപിഐ കര്‍ക്കശ നിലപാടെടുക്കുകയും സംരക്ഷിക്കാനില്ലെന്ന നിലയിലേക്കു സിപിഐഎം എത്തുകയും ചെയ്തതോടെ മന്ത്രി തോമസ് ചാണ്ടിക്ക് മുന്നില്‍ മറ്റൊരു മാര്‍ഗം ഇല്ലാതായിരുന്നു. നാളെ ഇടതുമുന്നണി നേതൃയോഗം കൂടി വിളിച്ചതോടെ രാജിക്കാര്യത്തില്‍ അധികം വൈകാതെ തന്നെ തീരുമാനം ആകും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇങ്ങനെയൊക്കെ തള്ളാമോ?; ബിജെപിക്കാരന്റെ തള്ള് കേട്ട് ട്രംപ് വരെ ഞെട്ടി !

മണ്ടത്തരം വിളിച്ചുപറയുന്നത് സംഘികളുടെ ജന്മാവകാശമാണെന്നാണ് പലരും പറയുന്നത്. അതൊരു ...

news

ആരും പീഡിപ്പിച്ചിട്ടില്ലെന്ന് സരിത! - തെളിവുകള്‍ പുറത്ത്

രാഷ്ട്രീയത്തിലെ ഉന്നതര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നുകാട്ടി എഴുതിയ കത്തിലെ വരികള്‍ സോളാര്‍ ...

news

‘നികുതി അടയ്ക്കാന്‍ ഉദ്ദേശമില്ല‘: തുറന്ന യുദ്ധത്തിനൊരുങ്ങി അമല പോള്‍

വ്യാജരേഖകള്‍ ഉണ്ടാക്കി അമല പോള്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത സംഭവം കൂടുതല്‍ ...

Widgets Magazine