നടി തൊടുപുഴ വാസന്തി അന്തരിച്ചു

ചൊവ്വ, 28 നവം‌ബര്‍ 2017 (08:42 IST)

സിനിമ, നാടക നടി തൊടുപുഴ വാസന്തി അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു. അസുഖബാധിതയായിരുന്നു. സംസ്‌കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ സഹോദരന്റെ വസതിയില്‍ നടക്കും.
 
നാടക നടനായ അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പിലൂടെയായിരുന്നു അഭിനയ ലോകത്തേക്കുള്ള വാസന്തിയുടെ അരങ്ങേറ്റം. വളരെ ചെറുപ്പത്തിലേ നാടകത്തിൽ അഭിനയിച്ച വാസന്തി പിന്നീട് സിനിമയിലും അരങ്ങേറ്റം കുറിച്ചു. 
 
കെജി ജോര്‍ജിന്റെ യവനികയാണ് നടി എന്ന നിലയില്‍ വാസന്തിയെ ശ്രദ്ധേയയാക്കിയത്. അതിലെ രാജമ്മ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ ഒട്ടേറെ വേഷങ്ങള്‍ വാസന്തിയെ തേടിയെത്തി. പിന്നീട് ഏകദേശം 450ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിന് സര്‍ക്കാര്‍ പുരസ്‌കാരവും ഫിലിം ക്രിട്ടിക്സ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
 
ആദ്യം പിതാവും പിന്നെ ഭർത്താവും മരിച്ചതോടെ അമ്മ മാത്രമായി വാസന്തിക്ക് കൂട്ടി. ഭർത്താവിനു പിന്നാലെ അമ്മയും മരിച്ചതോടെ വാസന്തി വീണ്ടും തനിച്ചായി. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് കിടപ്പിലായിരുന്നു വാസന്തി.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഹാദിയ ഇന്ന് സേലത്തേക്ക്; ഭർത്താവിന് സന്ദർശനാനുമതി ഉണ്ടോയെന്ന കാര്യത്തിൽ അവ്യക്തത

ഹാദിയയെ ഇന്ന് ഡൽഹിയിൽ നിന്നും സേലത്തേക്ക് കൊണ്ട് പോകും. ഹാദിയയെ അച്ഛനൊപ്പവും ...

news

ഞാൻ ചായ വിറ്റിട്ടുണ്ട്, പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല: വികാരഭരിതനായി മോദി

താൻ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്നതാണെന്നും അതിനാലാണ് കോൺഗ്രസ് തന്നെ ...

news

ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ചീത്ത വിളിച്ചു; ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാ‌തെ യുവതി ആത്മഹത്യ ചെയ്തു

ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു. പാറശാല ഇടി‌ച്ചക്കാപ്ലാമൂട് ...

news

ദിലീപ് കളി തുടങ്ങി!

നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിൽ ആക്കി നടൻ ദിലീപ്. നടി ...