കൊല്ലം|
Last Modified ഞായര്‍, 12 ഫെബ്രുവരി 2017 (14:09 IST)
അമിത വേഗതയില്‍ മത്സരിച്ചോടിയ കാറുകളുടെ ഇടിയേറ്റ് സൈക്കിളില്‍ യാത്ര ചെയ്ത 60 കാരനു ദാരുണാന്ത്യം. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയ്ക്ക് ബീച്ച്കിനടുത്തെ കൊച്ചുപ്ലാമൂട് കവലയിലായിരുന്നു മുണ്ടയ്ക്കല്‍ വെസ്റ്റ് തുമ്പറ നഗര്‍ വെളിയില്‍ വീട്ടില്‍ രഘുപതിയാണ് മരിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ രഘുപതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ സൈക്കിള്‍ റിപ്പയറായതിനാല്‍ അത് ശരിയാക്കാനായി റോഡരുകില്‍ നില്‍ക്കുമ്പോഴായിരുന്നു ഒരു സ്കോര്‍പ്പിയോയും ഒരു മാരുതി സ്വിഫ്റ്റ് കാറും അമിത വേഗതയില്‍ എത്തിയത്. സ്കോര്‍പ്പിയോ കാര്‍ രഘുപതിയെ ഇടിച്ചിട്ടശേഷം മാരുതി കാറിന്റെ വശത്തേക്ക് ഇടിച്ചുകയറി.
തുടര്‍ന്ന് സ്കോര്‍പ്പിയോ അതിവേഗത്തില്‍ പിറകോട്ടെടുത്തപ്പോള്‍ രക്തത്തില്‍ കുളിച്ചു കിടന്ന രഘുപതിയുടെ ദേഹത്തുകൂടി വീണ്ടും കയറിയിറങ്ങി. എന്നാല്‍ രഘുപതിയെ ശ്രദ്ധിക്കാതെ രണ്ട് കാറുകളും വേഗത്തില്‍ ഓടിച്ചുപോവുകയും ചെയ്തു.
നാട്ടുകാര്‍ രഘുപതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാരുതി കാര്‍ കൊല്ലം ലയണ്‍സ് നഗറിലെ വീട്ടില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു. എന്നാല്‍ സ്കോര്‍പ്പിയോ വാടകയ്ക്കെടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നരഹത്യയ്ക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.