പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി; ശരീരത്ത് അഞ്ചിലേറെ മുറിവുകളേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി

 College Student Attacked , kill , police , lover , Ambili , blood , hospital , DB college , arrest , യുവാവ് വെട്ടി , പെണ്‍കുട്ടിക്ക് വെട്ടേറ്റു , ആശുപത്രി , അമ്പിളി , പ്രണയാഭ്യര്‍ഥന , കാമുകന്‍ , കാമുകി
കൊച്ചി| jibin| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (18:05 IST)
കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ഥിനിയെ യുവാവ് വെട്ടി പരുക്കേല്‍പ്പിച്ചു. എറണാകുളം ഉദയംപേരൂർ പത്താം മൈൽ ഇടമനയിൽ അമ്പിളി (20)യെയാണ് വെട്ടേറ്റത്. അഞ്ചിലേറെ വെട്ടുകള്‍ ഏറ്റ പെണ്‍കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഡിബി കോളജ് വിദ്യാർഥിനിയായ അമ്പിളി വീട്ടിലേക്ക് മടങ്ങവെ അയൽവാസിയായ അമൽ എന്ന യുവാവ് വാക്കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു. ജനവാസം കുറഞ്ഞ പ്രദേശമായതിനാല്‍ പെണ്‍കുട്ടിയുടെ നിലവിളി ആരും കേട്ടില്ല. തുടര്‍ന്ന്
സമീപത്ത് പണിയെടുത്തിരുന്നവരാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

ആക്രമം നടത്തിയ അമല്‍ പൊലീസില്‍ കീഴടങ്ങി. പെൺകുട്ടിയെ വെട്ടിയശേഷവും യുവാവ് സ്ഥലത്തുണ്ടായിരുന്നു. പ്രണയാഭ്യര്‍ഥനയുമായ് യുവാവ് ശല്യപ്പെടുത്തുന്നതായി പെൺകുട്ടി നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പക തീര്‍ക്കാനാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :