വലിയൊരു പൊട്ടിത്തെറിക്ക് സാധ്യത, വമ്പൻ സ്രാവുകൾ ഇന്ന് കുടുങ്ങും? ഡബ്ല്യു‌സിസി രംഗത്ത്

അപർണ| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (15:26 IST)
മീ ടൂ വിവാദം മലയാള സിനിമയിലേക്കും പടരാന്‍ സാധ്യതയുണ്ടെന്ന് സാഹിത്യകാരന്‍ എന്‍.എസ് മാധവന്‍. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ടു മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍.എസ് മാധവന്റെ ട്വീറ്റ്.

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരെ താരസംഘടനായ അമ്മയിൽ നിന്നും വ്യക്തമായ നിലപാടുകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് പ്രസ്മീറ്റ് വിളിച്ചിരിക്കുന്നത്. അതേസമയം, വാർത്താസമ്മേളനത്തിൽ മീടൂ വിവാദവും ഉണ്ടാകുമെന്ന് സൂചനകൾ.

ഡബ്യൂസിസി യോഗത്തിനു ശേഷം ഇന്ന് വൈകിട്ട് നാലു മണിക്ക് മാധ്യമങ്ങളെ കാണുന്നുണ്ട്. വലിയ മീ ടൂവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചു. #എന്ന ഹാഷ് ടാഗോടെയാണ് എന്‍എസ് മാധവന്റെ ട്വീറ്റ്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :