'അങ്ങേർക്ക് ഞങ്ങടെ പേര് പറയാനറിഞ്ഞുകൂടേ?'- മോഹൻലാലിനെതിരെ ആഞ്ഞടിച്ച് രേവതി

അപർണ| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (16:29 IST)
താരസംഘടനയായ അമ്മയ്ക്കും പ്രസിഡന്റ് മോഹൻലാലിനുമെതിരെ ആഞ്ഞടിച്ച് ഡബ്ല്യുസിസി അംഗവും നടിയുമായ രേവതി രംഗത്ത്. വാർത്താസമ്മേളനത്തിൽ അപമാനിച്ചുവെന്ന് രേവതി. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിനെതിരെ താരസംഘടനായ അമ്മയിൽ നിന്നും വ്യക്തമായ നിലപാടുകൾ ഒന്നും ഇല്ലാത്ത സാഹചര്യത്തിൽ കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് രേവതി മോഹൻലാലിനെതിരെ ആഞ്ഞടിച്ചത്.

‘അമ്മയുടെ പ്രസിഡന്റിന് തങ്ങളുടെ മൂന്ന് പേരുടെ പേര് പറയാൻ അറിയില്ലേ? അങ്ങേർക്ക് തങ്ങളുടെ പേര് അറിയില്ലേ? കഴിഞ്ഞ ആഴ്ചയിൽ അദ്ദേഹം എന്നേയും പാർവതിയേയും പദ്മപ്രിയയേയും അഭിസംബോധന ചെയ്തത് ‘മൂന്ന് നടിമാർ’ എന്നായിരുന്നു‘. - രേവതി ആത്മസംഘർഷത്തോടെ ചോദിച്ചു.

പ്രതിഷേധം അമ്മയോടല്ലെന്നും നടിക്ക് നീതി നിക്ഷേധിക്കുന്ന താരസംഘടനയോടാണെന്നും രേവതി അറിയിച്ചു. നടിക്ക് ഇതുവരെ ആയിട്ടും പിന്തുണ കിട്ടിയിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :