പതിനേഴുകാരി പെണ്‍കുട്ടി രാത്രിയില്‍ വാതിലില്‍ മുട്ടിവിളിച്ചു, ചേച്ചി എന്നെ രക്ഷിക്കണമെന്നുപറഞ്ഞു; രേവതിയുടെ വെളിപ്പെടുത്തല്‍ കത്തുന്നു

രേവതി, #മീടൂ, അര്‍ച്ചന പത്മിനി, പത്മപ്രിയ, പാര്‍വതി, Revathi, #MeToo, Archana Padmini, Padmapriya, Parvathy
കൊച്ചി| BIJU| Last Modified ശനി, 13 ഒക്‌ടോബര്‍ 2018 (17:50 IST)
#മീടൂ ആരോപണങ്ങള്‍ രാജ്യമാകെ പടര്‍ന്നുപിടിക്കുമ്പോള്‍ നടി രേവതിയുടെ പുതിയ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം രാത്രിയില്‍ ഒരു പതിനേഴുകാരി പെണ്‍കുട്ടി തന്‍റെ മുറിയുടെ വാതിലില്‍ മുട്ടിവിളിച്ചു എന്നും ‘ചേച്ചി എന്നെ രക്ഷിക്കണം’ എന്ന് കരഞ്ഞുകൊണ്ടു പറഞ്ഞു എന്നുമാണ് രേവതി വെളിപ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍ സംഭവത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ രേവതി തയ്യാറായില്ല. ആ പെണ്‍കുട്ടിയുടെ അനുമതിയില്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുപറയാന്‍ പറ്റില്ലെന്ന് രേവതി വ്യക്തമാക്കി. പൊലീസ് അന്വേഷിക്കുകയാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അവരോട് പറയാമെന്നും രേവതി അറിയിച്ചു.

WCC അംഗങ്ങളുടെ വാര്‍ത്താസമ്മേളനത്തിലാണ് രേവതി ഇക്കാര്യം പറഞ്ഞത്. #മീടൂ ആരോപണങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടാകുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞിരുന്നതായി ദീദി ദാമോദരന്‍ പറഞ്ഞു. WCC നടത്തിയ വാര്‍ത്താസമ്മേളനം #മീടൂവിനേക്കാള്‍ വലിയ കാര്യമാണെന്നും എന്നാല്‍ സമീപഭാവിയില്‍ തന്നെ അത്തരം കാര്യങ്ങളും പുറത്തുവരുമെന്നും ദീദി ദാമോദരന്‍ അറിയിച്ചു.

മമ്മൂട്ടിച്ചിത്രമായ ‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന സിനിമയുടെ സെറ്റില്‍ തനിക്കുണ്ടായ തിക്താനുഭവം നടി അര്‍ച്ചന പത്മിനി വിശദീകരിച്ചു. എന്നാല്‍ അന്ന് ഫെഫ്ക ഭാരവാഹിയായിരുന്ന ബി ഉണ്ണികൃഷ്ണന്‍റെ ഭാഗത്തുനിന്ന് പരാതിക്ക് ഒരു മറുപടിയും ലഭിച്ചില്ലെന്നും അര്‍ച്ചന പദ്മിനി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :