അപർണ|
Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (13:58 IST)
മീ ടൂ ആഞ്ഞടിക്കുകയാണ് ബോൾവുഡിൽ. മലയാളത്തിൽ നിലവിൽ മുകേഷിനും ഗോപി സുന്ദറിനുമെതിരെ മാത്രമേ വെളിപ്പെടുത്തലുകൾ നടന്നിട്ടുള്ളു. സമാനസംഭവത്തിൽ ഇരകൾക്ക് ബോളിവുഡ് നൽകുന്ന പരിഗണന മലയാളത്തിലും ഉയർന്നു വരണമെന്ന് നടി പാർവതി ആവശ്യപ്പെട്ടു.
ആക്രമിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കാന്‍ പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കാന്‍ ബോളിവുഡ് സിനിമാ സംഘടനകള്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാർവതി നിലപാട് അറിയിച്ചത്. ബോളിവുഡില്‍ മാത്രമല്ല മലയാള സിനിമയില്‍ ഇത്തരം കാര്യങ്ങല്‍ നിലവില്‍ വരണമെന്ന് പാര്‍വ്വതി പറയുന്നു.
ഇതേ വിഷയത്തില്‍ സംവിധായിക അഞ്ജലി മേനോന്‍ എഴുതിയ ട്വീറ്റ് എന്‍ഡോഴ്‌സ് ചെയ്തുകൊണ്ടായിരുന്നു നടിയുടെ കുറിപ്പ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യാന്‍ വിശാഖാ മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയുള്ള ഒരു കമ്മിറ്റി വേണം എന്ന് പാര്‍വ്വതി, രേവതി, പദ്മപ്രിയ എന്നിവര്‍ അമ്മയ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
സിനിമയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും നാട്ടില്‍ നിലവിലുള്ള പൗരാവകാശങ്ങള്‍ക്ക് അര്‍ഹതയില്ലേ എന്ന ചോദ്യം പദ്മപ്രിയയും ട്വിറ്ററിലൂടെ ചോദിച്ചിട്ടുണ്ട്.