ഭാവനയുടെ വിവാഹം ഇന്ന്- ആഘോഷമാക്കി സുഹൃത്തുക്കൾ

തിങ്കള്‍, 22 ജനുവരി 2018 (08:13 IST)

നടി ഭാവനയുടെ വിവാഹം ഇന്ന്. കന്നട നടനും നിർമാതാവുമായ ആണ് വരൻ. 9.30 നുള്ള ശുഭ മുഹൂർത്തത്തിൽ തിരുവമ്പാടി ക്ഷേത്രത്തിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ നവീൻ ഭാവനയ്ക്ക് മിന്ന് ചാർത്തും. 
 
ഏറ്റവുമടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണു വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. തുടര്‍ന്നു ബന്ധുക്കൾക്കായുള്ള വിരുന്ന് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലും ചലച്ചിത്രമേഖലയിലുള്ള സഹപ്രവർത്തകർക്കായി വിരുന്ന് വൈകിട്ട് ലുലു കണ്‍വന്‍ഷന്‍ സെന്ററിലും നടക്കും.
 
വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. നടിമാരായ രമ്യ നമ്പീശന്‍, സയനോര, ഷഫ്ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ മൈലാഞ്ചിയിടൽ ചടങ്ങിൽ പങ്കെടുത്തിരുന്നു. 
 
ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും കഴി‌ഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേസമയ, ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കാനിരിക്കുന്ന റിസെപ്ഷനിൽ സിനിമാ മേഖലയിൽ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; നയപ്രഖ്യാപനം രാവിലെ ഒമ്പതിന്, പ്രതിഷേധത്തിന് തയ്യാറായി പ്രതിപക്ഷം

നിയമസഭാ സമ്മേനത്തിന് ഇന്നു തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ ...

news

കേരളത്തേക്കാൾ മികച്ച ഭരണം ത്രിപുരയിൽ, സാക്ഷരതയുടെ കാര്യത്തിലും ഒന്നാമത്; മുഖ്യശത്രു ബിജെപിയെന്ന് യെച്ചൂരി

തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോടു സഹകരിച്ച് മുന്നേറണമെന്ന കാര്യത്തിൽ കരട് രാഷ്ട്രീയ ...

Widgets Magazine