പിറന്നാളിന് ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ടൊവിനോ!

ഞായര്‍, 21 ജനുവരി 2018 (13:24 IST)

ടൊവിനോ തോമസിന്റെ പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസുമായി എത്തിയിരിക്കുകയാണ് ടൊവിനോ. ടോവിനോയുടെ പുതിയ ചിത്രം മറഡോണയുടെ ഫസ്റ്റ്ലുക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. തന്റെ ഫെയ്‌സ്ബുക്കിലൂടെ ‘ടോവിനോ  തന്നെയാണ് പോസ്റ്റര്‍ പങ്കു വച്ചിരിയ്ക്കുന്നത്. 
 
നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്‍ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടര്‍ബാര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് മറഡോണ. നേരത്തേ ടൊവിനോയുടെ തന്നെ ചിത്രമായ തരംഗവും നിർമിച്ചത് ധനുഷ് ആയിരുന്നു.
 
എന്ന പേരാണ് ചിത്രത്തിനെങ്കിലും പേരില്‍ മാത്രമേ ഉള്ളുവെന്നും അത് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും മുന്‍പ് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ചെമ്പന്‍ വിനോദ് ആണ് മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അങ്കമാലി ഡയറീസ് ഫെയിം ടിറ്റോ വില്‍സണ്‍, കിച്ചു വര്‍ക്കി, ബെര്‍ജര്‍ പട്ടേല്‍, നിഷ്തര്‍ അഹമ്മദ്, ലിയോണ, ജിന്‍സ് ഭാസ്‌കര്‍, നിരഞജന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; യുഎഇ ബോക്സ് ഓഫീസില്‍ മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനത്ത്!

മലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ മമ്മൂ‌ട്ടി ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ...

news

ഭാര്യയുടെ ഘാതകനായി മമ്മൂട്ടി, ഒരു പ്രതികാരകഥ

പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല മമ്മൂട്ടി തന്‍റെ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ളത്. ...

news

പൃഥ്വിരാജ് ഭീരുവല്ല, ആര്‍എസ്എസിനെ ഭയന്ന് പിന്‍‌മാറില്ല; തുറന്നടിച്ച് ടോവിനോ

പൃഥ്വിരാജ് ഭീരുവല്ലെന്നും ‘ആമി’യില്‍ അഭിനയിക്കാതെ അദ്ദേഹം പിന്‍‌മാറിയത് ആര്‍ എസ് എസിനെ ...

news

‘ആദ്യം പോയി മാറിടം മറയ്ക്കൂ... അല്ലെങ്കില്‍ പൊലീസല്ല സൈനികനും നോക്കും’; വൈറലാകുന്ന പോസ്റ്റ്

നടി വിദ്യാബാലനെതിരെ സൈബര്‍ ആക്രമണം. അല്‍പ്പം സെക്‌സിയായി, മാറിടം കാണുന്ന രീതിയിലുള്ള ഒരു ...

Widgets Magazine