'മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ? സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് താൽപ്പര്യമില്ല' - ടൊവിനോ

ഞായര്‍, 21 ജനുവരി 2018 (15:37 IST)

സിനിമകളില്‍ സ്ത്രീവിരുദ്ധത കുത്തിക്കയറ്റുന്നതിനോട് യോജിപ്പില്ലെന്ന് നടന്‍ ടോവീനോ തോമസ്. എന്നാല്‍ അതു സിനിമയ്ക്കാവശ്യമാണെന്നു തോന്നിയാല്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലെന്നും നടന്‍ പറഞ്ഞു. അങ്ങനെ ഏതെങ്കിലും തരത്തിൽ സ്ത്രീവിരുദ്ധത ഉൾപ്പെടുത്തുന്നുണ്ടെങ്കിൽ അത് കറക്ട് ചെയ്യുന്ന ഒരു സീന്‍ ഉണ്ടാകുമെന്നും സമകാലിക മലയാളത്തിനനുവദിച്ച അഭിമുഖത്തില്‍ ടോവിനോ വ്യക്തമാക്കി.
 
‘എന്താണ് യഥാര്‍ത്ഥത്തില്‍ ഈ സ്ത്രീവിരുദ്ധ സിനിമ? സിനിമ, പാട്ട് ഇതൊക്കെ ഒരു കലാകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍പ്പെടുന്ന കാര്യമാണ്. അതൊരു എന്ന നിലയില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചാല്‍ ഞാനത് ചെയ്യും. എന്നാല്‍ ‘ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്നു പറയുന്നതുപോലെ’ സ്ത്രീ വിരുദ്ധത കുത്തിക്കേറ്റുന്നതിനോട് എനിക്ക് യോജിപ്പില്ല. നേരെമറിച്ച് ഒരു സിനിമയ്ക്കാവശ്യമുള്ള സ്ത്രീവിരുദ്ധമായ ഒരു സീനുണ്ടെങ്കില്‍ ആ സ്‌ക്രിപ്റ്റ് ആവശ്യമുണ്ടെന്നു തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും. - ടൊവിനോ പറയുന്നു.
 
ഏതെങ്കിലും സിനിമയിൽ സ്ത്രീവിരുദ്ധ ഡയലോഗുകൾ പറയുന്നുണ്ടെങ്കിൽ അത് കറക്ട് ചെയ്യുന്ന ഒരു സീൻ കൂടി ഉണ്ടാകുമെന്ന് ടോവിനോ പറയുന്നു. ഇതിനുദാഹരണമായി ടൊവിനോ ചൂണ്ടിക്കാണിക്കുന്നത് നായകനായ ദേവാസുരം എന്ന ചിത്രമാണ്. മലയാളത്തിലെ മികച്ച ഹിറ്റ് സിനിമകളിൽ ഒന്നാണ് ദേവാസുരം. 
 
'ദേവാസുരത്തിൽ, മംഗലശ്ശേരി നീലകണ്ഠന്‍ ഭാനുവിനോട് ചെയ്തതിന് അയാള്‍ തിരിച്ചും ചെയ്യുന്നില്ലേ. അപ്പോള്‍ അത് കറക്ടായില്ലേ?”സ്ത്രീവിരുദ്ധ സിനിമ എന്നുപറഞ്ഞ് മലയാളത്തില്‍ ആരും ഉണ്ടാക്കുമെന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഒരു സര്‍ക്കിളില്‍ സ്ത്രീവിരുദ്ധ സിനിമകള്‍ ചെയ്യുന്നതോ സ്ത്രീകളെ ഉപദ്രവിക്കുന്നതോ ഞാന്‍ കാണുന്നില്ല' - ടൊവിനോ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദേവാസുരം സിനിമ ടൊവിനോ തോമസ് മോഹൻലാൽ രേവതി Devasuram Cinema Mohanlal Revathy Tovino Thomas

സിനിമ

news

'ഞാന്‍ നിങ്ങളുടെ ആരാധികയാണ്'; ഭാവനയ്ക്ക് ആശംസകൾ നേർന്ന് പ്രിയങ്ക ചോപ്ര - വീഡിയോ കാണാം

തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളായ ഭാവനയുടെ വിവാഹാഘോഷങ്ങൾ ആരംഭിച്ചു. ആരാധകർ ഏറെ ...

news

പിറന്നാളിന് ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ടൊവിനോ!

ടൊവിനോ തോമസിന്റെ പിറന്നാളാണിന്ന്. പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കിടിലൻ സർപ്രൈസുമായി ...

news

മലയാള സിനിമയ്ക്ക് ഇത് അഭിമാന നിമിഷം; യുഎഇ ബോക്സ് ഓഫീസില്‍ മാസ്റ്റര്‍പീസ് രണ്ടാം സ്ഥാനത്ത്!

മലയാള സിനിമയ്ക്ക് അഭിമാനമായി മെഗാ സ്റ്റാര്‍ മമ്മൂ‌ട്ടി ചിത്രം മാസ്റ്റര്‍പീസ്. യുഎഇ ...

news

ഭാര്യയുടെ ഘാതകനായി മമ്മൂട്ടി, ഒരു പ്രതികാരകഥ

പോസിറ്റീവ് കഥാപാത്രങ്ങളെ മാത്രമല്ല മമ്മൂട്ടി തന്‍റെ കരിയറില്‍ അവതരിപ്പിച്ചിട്ടുള്ളത്. ...

Widgets Magazine