ചിത്രം കാണരുത്; പത്മാവദ് സിനിമയ്‌ക്കെതിരെ മുസ്ലീം സംഘടനകളും രംഗത്ത്

ചിത്രം കാണരുത്; പത്മാവദ് സിനിമയ്‌ക്കെതിരെ മുസ്ലീം സംഘടനകളും രംഗത്ത്

 padmavat , padmavati , asaduddin , asaduddin owaisi , muslims , deepika padukone, sanjay leela bhansali, padmavat controversy, സജ്ഞയ് ലീലാ ബെന്‍സാലി , പത്മാവദ് , സിനിമ , അസാസുദ്ദീന്‍ ഒവൈസി , നരേന്ദ്ര മോദി
ന്യൂഡല്‍ഹി| jibin| Last Modified ശനി, 20 ജനുവരി 2018 (14:30 IST)
വിവിധ സംഘടനകളുടെ എതിര്‍പ്പിന് കാരണമായ സജ്ഞയ് ലീലാ ബെന്‍സാലിയുടെ പത്മാവദ് സിനിമയ്‌ക്കെതിരെ മുസ്ലീം സംഘടനകളും രംഗത്ത്. ഹൈദരാബാദില്‍ നിന്നുമുള്ള എംപിയും എഐഎം പ്രസിഡന്റുമായ അസാസുദ്ദീന്‍ ഒവൈസിയാണ് സിനിമക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.

അസംബന്ധം നിറഞ്ഞ ചിത്രമായ പത്മാവദ് മുസ്ലീങ്ങള്‍ കാണുകയോ ഇതിനായി സമയം ചെലവഴിക്കുകയോ ചെയ്യരുത്. ദൈവം മനുഷ്യരെ സൃഷ്ടിക്കുന്നത് രണ്ടര മണിക്കൂര്‍ സിനിമാ കണ്ടു നശിപ്പിക്കാനല്ല. മുത്തലാഖ് നിരോധിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോടും ആലോചിച്ചില്ല. പക്ഷെ ഈ സിനിമാ വിവാദമായപ്പോള്‍ ചിത്രം കണ്ട് വിലയിരുത്താന്‍
12 അംഗ സമിതിയെ അദ്ദേഹം നിയോഗിച്ചു. ഇത് അനീതിയാണെന്നും ഒവൈസി പറഞ്ഞു.

പത്മാവദ് പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കർണി സേനയാണ് വ്യക്തമാക്കിയിരുന്നത്. ചിത്രത്തിനെതിരെ വന്‍ പ്രതിക്ഷേധമാണ് ഈ സംഘടനകള്‍ ഉയര്‍ത്തി വിട്ടത്. സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് കർണി സേന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :