കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കണം; നടിയ ആക്രമിച്ച കേസില്‍ ദിലീപിന് സമന്‍സ്

കൊ​ച്ചി, ബുധന്‍, 6 ഡിസം‌ബര്‍ 2017 (19:11 IST)

Dileep , kavya madhavan , pulsar suni , Appunni , kavya , police , ദിലീപ് , കാവ്യ മാധവന്‍ പള്‍സര്‍ സുനി , അപ്പുണ്ണി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ച​ത്.

ഈ ​മാ​സം 19ന് ​കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കാ​നാ​ണു സ​മ​ൻ​സി​ൽ നി​ർ​ദേ​ശം. ദി​ലീ​പി​നെ കൂ​ടാ​തെ, കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു, മേ​സ്തി​രി സു​നി​ൽ എ​ന്നി​വ​ർ​ക്കും കോ​ട​തി സ​മ​ൻ​സ് കൈ​മാ​റി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. വിചാണയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

ക​ഴി​ഞ്ഞ മാ​സം 22നു അന്വേഷണ സംഘം സമര്‍പ്പിച്ച  1542 പേ​ജു​ള്ള കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകളാണ് താരത്തിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.

കു​റ്റ​പ​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ മു​ൻ ഭാ​ര്യ മ​ഞ്ജു​വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​മ്പതോളം​ പേ​ർ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. മൊ​ബൈ​ൽ ഫോ​ണ്‍ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 400 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ദിലീപ് കാവ്യ മാധവന്‍ പള്‍സര്‍ സുനി അപ്പുണ്ണി Police Dileep Appunni Kavya Kavya Madhavan Pulsar Suni

വാര്‍ത്ത

news

ശശികലയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം? 1700 കോടിയുടെ കള്ളപ്പണം പിടിച്ചോ?

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ചില കാര്യങ്ങള്‍ തമിഴ്നാട് ...

news

വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച - കേസില്‍ ഒരു പ്രതി മാത്രം

പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. ...

news

യോഗി ആദിത്യനാഥിനെ അംഗനവാടി ടീച്ചർ 'വിവാഹം' ചെയ്തു ? സാക്ഷികളായി സ്ത്രീകള്‍ മാത്രം !

ഏതു സംസ്ഥാനത്തായാലും വളരെ തുച്ഛമായ വേതനത്തിന് ജോലിയെടുക്കുന്നവരാണ് അംഗനവാടി, ആശാ ...

Widgets Magazine