മെര്‍സലുമായി സാദൃശ്യം? ദിലീപിന്‍റെ ‘പ്രൊഫസര്‍ ഡിങ്ക’ന്‍റെ കഥ മാറ്റുന്നു!

ബുധന്‍, 6 ഡിസം‌ബര്‍ 2017 (18:20 IST)

Widgets Magazine
Dileep, Professor Dinkan, Raffi, Mersal, Atlee, Vijay, ദിലീപ്, പ്രൊഫസര്‍ ഡിങ്കന്‍, റാഫി, മെര്‍സല്‍, അറ്റ്‌ലീ, വിജയ്

ദിലീപ് നായകനാകുന്ന ബിഗ് ബജറ്റ് 3ഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍റെ കഥ മാറ്റുന്നു. കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ഈ സിനിമയുടെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. അതിന് ശേഷമാണ് ഈ കഥ മാറ്റം എന്നതിലാണ് കൌതുകം.
 
ചിത്രത്തിന്‍റെ കഥയ്ക്ക് അടുത്തിടെ വന്‍ ഹിറ്റായ തമിഴ് ചിത്രം മെര്‍സലിന്‍റെ കഥയുമായി ചെറിയ സാദൃശ്യമുള്ളതിനാലാണ് കഥയില്‍ മാറ്റം വരുത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മെര്‍സലില്‍ വിജയ് അവതരിപ്പിച്ച ഒരു കഥാപാത്രം മജീഷ്യനായിരുന്നു. മാജിക്കിലൂടെ നടത്തുന്ന പ്രതികാരമൊക്കെ മെര്‍സലില്‍ കാണാം. പ്രൊഫസര്‍ ഡിങ്കനിലും അത്തരത്തിലുള്ള സീക്വന്‍സുകള്‍ ഉള്‍പ്പെട്ടതാണ് കഥ മാറ്റാനുള്ള തീരുമാനത്തിലേക്ക് അണിയറ പ്രവര്‍ത്തകര്‍ എത്തിയതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
റാഫിയുടെ തിരക്കഥയില്‍ രാമചന്ദ്രബാബുവാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. നമിത പ്രമോദാണ് നായിക. തന്‍റെ ഒരു മാജിക് ഐറ്റം കൊണ്ട് ലോകത്തെ മുഴുവന്‍ ഞെട്ടിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ഒരു മജീഷ്യനായാണ് ദിലീപ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.
 
കുടുംബപ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമാകുന്ന തരത്തില്‍ ചിത്രത്തെ മാറ്റിയെടുക്കാന്‍ റാഫി തിരക്കഥ മാറ്റിയെഴുതുകയാണെന്നാണ് വിവരം. 2018 വിഷു റിലീസായാണ് പ്രൊഫസര്‍ ഡിങ്കന്‍ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. ദിലീപിന്‍റെ അറസ്റ്റും മറ്റ് കാര്യങ്ങളുമായി ചിത്രം വൈകി. ഇനി അടുത്ത വര്‍ഷം ഓണം റിലീസായി ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനാണ് നീക്കം.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് അവന്‍ വരുന്നു - ഡോണ്‍; ഞെട്ടിക്കാന്‍ ഷാജിയും രണ്‍ജിയും മോഹന്‍ലാലും!

അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി ...

news

ഒടിയനെ വീഴ്ത്താന്‍ മമ്മൂട്ടി; ഇനി മോഹന്‍ലാല്‍ മഹാഭാരതവുമായെത്തട്ടെ, അപ്പോള്‍ നോക്കാം!

മോഹന്‍ലാല്‍ ഇപ്പോള്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയായ ഒടിയനിലാണ് അഭിനയിക്കുന്നത്. 35 ...

news

കേരള പൊലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകൻ

കേരള പൊലീസിനെ പരിഹസിച്ച് സംവിധായകൻ അരുൺ ഗോപി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ ...

news

പട്ടാള സിനിമയിൽ അഭിനയിച്ചാൽ കേണൽ പദവി കിട്ടുമോ? അതായിരുന്നുവോ ലക്ഷ്യം? - വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി നല്‍കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ ആവേശവും സന്തോഷവും ...

Widgets Magazine