കേരള പൊലീസിനെ പരിഹസിച്ച് രാമലീലയുടെ സംവിധായകൻ

ബുധന്‍, 6 ഡിസം‌ബര്‍ 2017 (14:17 IST)

കേരള പൊലീസിനെ പരിഹസിച്ച് സംവിധായകൻ അരുൺ ഗോപി. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായ കുറ്റപത്രം ചോർ‌ന്നത് ഫോട്ടോസ്റ്റാറ്റ് എടുത്തപ്പോഴാണെന്ന് പൊലീസ് അറിയിച്ചതുമായി ബന്ധപ്പെടുത്തിയാണ് അരുൺ ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
 
'സ്ക്രിപ്റ്റൊക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കുമ്പോൾ സൂക്ഷിക്കുക. ചോരാൻ സാധ്യതയുണ്ട്' എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. ദിലീപിനെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപേ അതിന്റെ പകർപ്പ് മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ സംഭവം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. 
 
പകർപ്പ് പൊലീസ് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതാണെന്ന് കാണിച്ച് ദിലീപ് കോടതിയിൽ പരാതി നൽകിയിരുന്നു. എന്നാൽ, നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മാധ്യമങ്ങൾ ഇത് ചോർത്തിയതാണെന്നും പൊലീസ് നൽകിയതല്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പട്ടാള സിനിമയിൽ അഭിനയിച്ചാൽ കേണൽ പദവി കിട്ടുമോ? അതായിരുന്നുവോ ലക്ഷ്യം? - വിവാദങ്ങൾക്ക് മറുപടിയുമായി മോഹൻലാൽ

മോഹന്‍ലാലിന് ലെഫ്.കേണല്‍ പദവി നല്‍കിയത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഏറെ ആവേശവും സന്തോഷവും ...

news

‘ഞാന്‍ വീരിനെ കല്ല്യാണം കഴിക്കാന്‍ ഒരു കാരണമുണ്ട് ’: വെളിപ്പെടുത്തലുമായി നമിത

നമിതയും നടന്‍ വീരും തമ്മിലുള്ള വിവാഹം നടന്നത് ആഴ്ചകള്‍ക്ക് മുന്‍പാണ്. സന്തോഷമായ കുടുംബ ...

news

സംവിധായകനിൽ നിന്നും മൈക്ക് വാങ്ങി മമ്മൂക്ക സ്വയം സംവിധാനം ചെയ്യാനും തുടങ്ങി: ഇനിയ

മെഗാസ്റ്റാർ നായകനാകുന്ന പരോളിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. അജിത് പൂജപ്പുരയുടെ ...

news

സമൂഹത്തിന് മാതൃകയായി ഉണ്ണിമുകുന്ദനും സംഘവും !

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ ...