അങ്ങനെ അതും സംഭവിച്ചു; സണ്ണി ലിയോണിനൊപ്പം കാവ്യാമാധവനും

മുംബൈ, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (13:24 IST)

  Sunny leone , Kavya madhavan , Dileep , kavya , Porn cinema , YAhoo , bollywood , സണ്ണി ലിയോണ്‍ , ബോളിവുഡ് , സെലിബ്രിറ്റി , ദിലീപ് , സോഷ്യല്‍ മീഡിയ , കാവ്യാമാധവന്‍

ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആരാധകരുടെ ഇഷ്‌ടതാരമാണ്. മുമ്പ് പോണ്‍ സിനിമകളില്‍ സജീവമായിരുന്ന സണ്ണി ആ രംഗത്തുനിന്നും ബൈ പറഞ്ഞ് സൂപ്പര്‍ താരങ്ങള്‍ അരങ്ങുവാഴുന്ന ബോളിവുഡില്‍ എത്തിയതോടെയാണ് ആരാധകരുടെ എണ്ണം കൂടുതല്‍ വര്‍ദ്ധിച്ചത്.

സോഷ്യല്‍ മീഡിയകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരയുന്ന പേര് സണ്ണിയുടേതാണെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നു. വിവാദങ്ങളും ബോളിവുഡിലെ ചില പ്രശ്നങ്ങളുമായിരുന്നു വാര്‍ത്തകളില്‍ സണ്ണിയെ മുന്‍ പന്തിയില്‍ നിര്‍ത്തിയിരുന്നത്.

ഏറ്റവും കൂടുതൽ പേർ തിരയുന്ന സെലിബ്രിറ്റികളുടെ വാർഷിക വിശകലന റിപ്പോര്‍ട്ടില്‍ ഈ വര്‍ഷവും സണ്ണി തന്നെയാണ് ഒന്നാമത് എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യാഹു പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ സണ്ണിക്ക് പിന്നിലായി മലയാളത്തിന്റെ കാവ്യാ മാധവനാണ് രണ്ടാമതായി എത്തിയിരിക്കുന്നത്.

ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയിലാണ് കാവ്യ ഇടം നേടിയിരിക്കുന്നത്. കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെയാണ് കാവ്യ വാർത്തകളിൽ ഇടം പിടിച്ചത്.  

കഴിഞ്ഞ ജൂലൈയിൽ സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് പെൺകുഞ്ഞിനെ ദത്തെടുത്തിരുന്നു. സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങളിലും ഇത് വലിയ വാര്‍ത്തയായിരുന്നു. ഈ സംഭവമാണ് സണ്ണിയെ വീണ്ടും ഒന്നാമത് എത്തിച്ചത്.

സണ്ണിക്ക് പിന്നില്‍ കാവ്യ എത്തിയപ്പോള്‍ തൊട്ടുപുറകെ പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായിയുമുണ്ട്. കത്രീന കൈഫ്, ദീപിക പദുക്കോൺ, കരീന കപൂർ, മംമ്ത കുൽക്കർണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു താരങ്ങൾ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മഹാരാഷ്ട്രയിൽ താണ്ഡവമാടി ഓഖി; കനത്ത മഴ തുടരുന്നു, തിരമാലകള്‍ നാലര മീറ്റര്‍ വരെ ഉയര്‍ന്നേക്കാം

കേരളത്തിലും തമിഴ്‌നാട്ടിലും കനത്ത നാശനഷ്ടം വിതച്ച ഓഖിയുടെ താണ്ഡവം മഹാരാഷ്ട്രയിലും ...

news

മുസ്ലീംങ്ങൾ നിർബന്ധമായും പശു മൂത്രം കുടിച്ചിരിക്കണം: ബാബ രാംദേവ്

മുസ്ലീംങ്ങൾ നിർബന്ധമായും പശുവിൻ മൂത്രം കുടിച്ചിരിക്കണമെന്ന് യോഗാഗുരു ബാബാ രാംദേവ്. പശുവിൻ ...

news

നി​കു​തി വെ​ട്ടി​പ്പ്; സുരേഷ് ഗോപിക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചു

പുതുച്ചേ​രി​യി​ൽ വാ​ഹ​നം ര​ജി​സ്റ്റ​ർ ചെ​യ്ത് നി​കു​തി വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ...

Widgets Magazine