നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപും പള്‍സര്‍ സുനിയും കോടതിയില്‍, രഹസ്യവിചാരണ വേണമെന്ന് നടി

ബുധന്‍, 14 മാര്‍ച്ച് 2018 (11:41 IST)

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ ഇന്നു ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കും. വിചാരണ നടപടികളില്‍ പങ്കെടുക്കുന്നതിനു വേണ്ടി നടന്‍ ദിലീപും മുഖ്യപ്രതിയും പള്‍സര്‍ സുനിയുമെത്തി. 
 
കേസിലെ മുഴുവന്‍ പ്രതികളും ഇന്ന് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും കോടതിയിലെത്തിയത്. അതേസമയം നടിയുടെ അഭിഭാഷകന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. 
 
കേസില്‍ രഹസ്യ വിചാരണ വേണമെന്നാണ് നടിയുടെ ആവശ്യം. വിചാരണയ്ക്ക് വേണ്ടി പ്രത്യേക കോടതി വേണം, കേസില്‍ രഹസ്യ വിചാരണ അനുവദിക്കുക, വനിതാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തുക തുടങ്ങിയവയാണ് നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍.
 
ഇന്ന് കോടതി കേസിലെ വിചാരണ തീയതി നിശ്ചയിക്കാനാണ് സാധ്യത. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. 2017 ഫെബ്രുവരി 17നാണു തൃശൂരിൽ നിന്നു കൊച്ചിയിലേക്കു പോകുമ്പോൾ നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. നടന്‍ ദിലീപടക്കം പന്ത്രണ്ടു പേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

യാത്രക്കാരോട് ചെയ്തതിന്റെ കർമഫലമാണ് നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത്; കെഎസ്ആർടി‌സി പെൻഷൻകാരെ പരിഹസിച്ച് ഗണേഷ് കുമാർ

കെ എസ് ആർ ടി സി പെഷൻകാർക്കെതിരെ വിവാദ പരാമർശവുമായി മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. ...

news

പ്രശസ്ത ശാസ്ത്രഞ്ജന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു

വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ് അന്തരിച്ചു. എഴുപത്തിയാറു വയസ്സായിരുന്നു. ...

news

പരീക്ഷ പേപ്പറിലെ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ഞെട്ടി! മമ്മൂട്ടിയോ?

ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിലാണ് മമ്മൂട്ടിയുടെ സ്ഥാനം. അഭിനയം ...

news

‘അന്നത്തെ ആ മുല എനിക്ക് പണി തരുന്നത് ഇപ്പോഴാണ്‘ - വൈറലാകുന്ന കുറിപ്പ്

തുറിച്ച് നോട്ടമില്ലാതെ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കണമെന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ...

Widgets Magazine