മാതാവ് വിഷം നല്‍കിയെന്നത് സത്യം, വിവാദങ്ങള്‍ അവസാനിപ്പിക്കണം: ഹാദിയ

ചൊവ്വ, 13 മാര്‍ച്ച് 2018 (08:35 IST)

മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഈ കാര്യത്തില്‍ ഇനി ഒരു വിവാദം ഉണ്ടാകരുതെന്നും ഹാദിയ.  തന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
‘മതപരിവർത്തനവും വിവാഹവും തന്റെ ഇഷ്ടപ്രകാരം ബോധ്യത്തോടെ ചെയ്ത കാര്യങ്ങളാണ്. ഇനി സമാധാനത്തോടെ കഴിയാനാണ് ആഗ്രഹം. ഞാന്‍ന്‍ നിയമപോരാട്ടം ശരിക്കും തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് എനിക്ക് നീതി കിട്ടിയത്’ - ഹാദിയ പറഞ്ഞു.
 
ആരോടും പിണക്കമില്ല. തന്റെ മാതാപിതാക്കളെ മറ്റുപലരും  ഉപയോഗിക്കുകയാണ്. അവരുടെ രാഷ്ട്രീയ നിലപാടു വിജയിപ്പിക്കാൻ വേണ്ടി മാതാപിതാക്കളെ ഉപയോഗിക്കുകയാണ്. മാതാവ് വിഷം നൽകി എന്നതടക്കം പുറത്തു പറയേണ്ടി വന്ന പല കാര്യങ്ങളിലും താൻ മാതാപിതാക്കളോടു മാപ്പു ചോദിക്കുകയാണെന്നും ഹാദിയ പറഞ്ഞു. 
 
ആരെയും കുറ്റപ്പെടുത്താനോ ആരെയും ബുദ്ധിമുട്ടിലാക്കാനോ ഞാനുദ്ദേശിക്കുന്നില്ല. ഞാനിപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. ഞാനനുഭവിച്ചത് പോലൊരു അവസ്ഥ ഇനി മറ്റൊരാള്‍ക്കും ഉണ്ടാകരുതെന്നും ഹാദിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സമരം നടത്തിയത് കേരളത്തില്‍ നിന്നും പോയവര്‍: കര്‍ഷകരെ അപമാനിച്ച് കെ സുരേന്ദ്രന്‍

സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നിന്നും മുംബൈയിലേക്ക് നടന്ന കര്‍ഷക റാലി ...

news

മാനസികരോഗം സംബന്ധിച്ച് സമൂഹത്തിന്റെ മനോഭാവം മാറണം: പിണറായി

മറ്റ് രോഗങ്ങള്‍ വന്ന് സുഖം പ്രാപിച്ചാല്‍ സമൂഹം സ്വീകരിക്കുമെങ്കിലും മാനസിക രോഗം വന്ന് ...

news

കര്‍ഷകവീര്യത്തിന് മുന്നില്‍ ബിജെപി സര്‍ക്കാര്‍ മുട്ടുമടക്കി: ഇ പി ജയരാജന്‍

കര്‍ഷക വിരുദ്ധരായ മഹാരാഷ്ട്രയിലെ ബി ജെ പി സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന ...

news

കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഫഡ്നാവിസ്; കര്‍ഷക മാര്‍ച്ച് അവസാനിച്ചു

രാജ്യം കണ്ടതില്‍ ഏറ്റവും വലിയ കാര്‍ഷിക മാര്‍ച്ച് അവസാനിച്ചു. കര്‍ഷകരുടെ മിക്ക ആവശ്യങ്ങളും ...

Widgets Magazine