ഡെപ്യൂട്ടി കമ്മീഷണര്‍ മുതല്‍ സിവില്‍ എക്സൈസ് ഓഫീസര്‍ വരെ; പീഡനത്തിന്റെ ക്രൂരകഥകള്‍ പുറത്തുവിട്ട് സ്ത്രീ ജീവനക്കാര്‍

ചൊവ്വ, 13 മാര്‍ച്ച് 2018 (09:49 IST)

Widgets Magazine

സംസ്ഥാന എക്‌സൈസ് വകുപ്പിലെ പുരുഷ ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക പീഡന പരാതിയുമായി സ്ത്രീ ജീവനക്കാര്‍. ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ മുതല്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാര്‍ വരെയുള്ള പല പുരുഷ ഉദ്യോഗസ്ഥരില്‍ നിന്നും ലൈംഗികപീഡനം അനുഭവിക്കേണ്ടിവന്നുവെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു.
 
പുഴുക്കളെപ്പോലെയാണ് തങ്ങളോട് പെരുമാറുന്നതെന്നു കാണിച്ച് ഒരുകൂട്ടം ജീവനക്കാരാണ് മനുഷ്യാവകാശ കമ്മീഷന്‍, എക്സൈസ് മന്ത്രി, എക്സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്. ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങുന്നവര്‍ക്ക് മാത്രമേ സ്വസ്തമായി ജോലി ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് ഇവര്‍ പറയുന്നു.
 
രാത്രി പാറാവ് ഡ്യൂട്ടിക്ക് മുതല്‍ ഭക്ഷണം ഉണ്ടാക്കാന്‍ വരെ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരുണ്ട്. സര്‍ക്കിള്‍ ഓഫീസുകള്‍ക്ക് കീഴില്‍ വനിതാ റെയ്ഞ്ച് ഓഫീസുകള്‍ തുടങ്ങണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.  വനിതാ ഓഫീസര്‍മാര്‍ നല്‍കുന്ന പരാതികള്‍ പരിഹരിക്കാന്‍ സംവിധാനമുണ്ടാകണമെന്നും ഇവര്‍ പരാതിയില്‍ വ്യക്തമായി പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ 8 സി ആർ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. വനപ്രദേശത്ത് തിരച്ചിലിനിടെ ...

news

ന്യൂനമര്‍ദ്ദം; കേരളത്തില്‍ കനത്ത കാറ്റിനും മഴയ്ക്കൂം സാധ്യത, ജാഗ്രതാ നിര്‍ദേശം

ന്യൂനമർദം കേരളതീരത്തോട് അടുക്കുന്നതിനിടെ അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥാ ...

news

കേരള പോലീസിലും ആർ എസ് എസ് പിടിമുറുക്കുന്നു? ഉത്തരംമുട്ടി ഡിജിപി

കേരള പൊലീസിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ ആർ എസ് എസ് സെൽ പ്രവർത്തിക്കുന്നതായി മുൻപ് ...

news

ക്ലൈമാക്സില്‍ നിന്നും അകറ്റി നിര്‍ത്തിയപ്പോഴൊക്കെ ഒരുപാട് വിഷമിച്ചു: ഇന്ദ്രന്‍സ്

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം സിനിമാപ്രേമികളെ സം‌ത്രപ്തിപ്പെടുത്തിയിട്ടുണ്ട്. മികച്ച ...

Widgets Magazine