പീഡനക്കേസിലെ പ്രതി പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

പീഡനക്കേസിലെ പ്രതി പൊലീസിൽ നിന്ന് രക്ഷപ്പെട്ടു

പാലക്കാട്| Rijisha M.| Last Updated: ശനി, 26 മെയ് 2018 (10:43 IST)
അട്ടപ്പാടിയിൽ പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ നിന്ന് രക്ഷപെട്ടു. വെള്ളിയാഴ്‌ച വൈകുന്നേരം മൺനാർക്കാട് കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് സംഭവം.

കേസിലെ 12 പ്രതികളെയും മണ്ണാർക്കാട് സ്‌പെഷൽ കോടതിയിൽ ഹാജരാക്കാൻ എത്തിക്കുകയായിരുന്നു. വൈകുന്നേരം 7 മണിയോടെയാണ് സംഭവം. പൊലീസ് വാഹനത്തിൽ നിന്ന് ഇറക്കുന്നതിനിടെ വീനസ് എന്ന പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.

പ്രതിയ്‌ക്കായി പൊലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :