സിനിമയില്‍ അവസരം വാഗ്ദാനം ചെയ്‌ത് പതിനേഴുകാരിയെ പീഡിപ്പിച്ചു; യുവനടന്‍ അറസ്‌റ്റില്‍

തൃശൂർ, വ്യാഴം, 24 മെയ് 2018 (15:11 IST)

 rape case , rape , actor , vishak , police , പീഡനം , യുവനടന്‍ , പെണ്‍കുട്ടി , സിനിമ , വിശാഖ്

സിനിമയില്‍ അവസരം നല്‍കാമെന്നു വാഗ്ദാനം ചെയ്‌തു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവനടന്‍ അറസ്‌റ്റില്‍. ലൈംഗിക ചൂഷണത്തിനിരയായ പതിനേഴുകാരിയുടെ പരാതിയില്‍ ചെറുപുഴ മഞ്ഞക്കാട്ടെ വിശാഖ് (19) ആണ് അറസ്റ്റിലായത്.

ഏതാനം ഷോര്‍ട്ട് ഫിലിമുകളിലും ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ച താരമാണ് വിശാഖ്. തൃശൂരിൽ നിന്നാണു പ്രതിയെ പൊലീസ് പിടികൂടിയത്.

സിനിമയില്‍ മികച്ച അവസരങ്ങള്‍ ഒരുക്കി നല്‍കാമെന്ന് പറഞ്ഞ് ചെറുപുഴ സ്വദേശിയായ പെണ്‍കുട്ടിയെ തൃശൂരിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. ഓഡീഷന്‍ ഉണ്ടെന്നു പറഞ്ഞാണ് യുവാവ് പെണ്‍കുട്ടിയെ തൃശൂരില്‍  എത്തിച്ചത്.

പീഡനം നടന്നതിന് പിന്നാലെ പെണ്‍കുട്ടി മാതാപിതാക്കളുടെ സഹായത്തോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്‌റ്റര്‍ ചെയ്‌ത അന്വേഷണം ആരംഭിച്ച പൊലീസ് വിശാഖിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നിപ്പാ വൈറസ്; കോഴിക്കോട്ടെ പൊതു പരിപാടികൾ ഒഴിവാക്കാൻ കളക്ടറുടെ നിർദേശം

നിപ്പാ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ടെ സർക്കാർ പൊതു പരിപാടികൾ ...

news

ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തയാളെ കുത്തിയ കേസിൽ 2 പേർ അറസ്‌റ്റിൽ

റോഡിൽ നിന്ന് ചെളിവെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്‌തയാളെ കുത്തിയ കേസിലെ പ്രതികൾ ...

news

ആയിഷ വിനോദിനെ പ്രണയിച്ചതും, കാഞ്ചന മൊയ്തീനെ പ്രണയിച്ചതും മറക്കുന്നതെങ്ങനെ? - മലയാളികൾ ഓർത്തിരിക്കുന്ന 10 ഡയലോഗുകൾ

ലോകത്ത് ഏറ്റവും അധികം രചിക്കപ്പെട്ടിട്ടുള്ളത് പ്രണയകാവ്യങ്ങളാണെന്ന് ഓഷോ പറഞ്ഞതെത്ര സത്യം. ...

news

ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് ത്രിപുര മുഖ്യമന്ത്രി

പൊലീസ് കസ്‌റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ പ്രഖ്യാപിച്ച് ത്രിപുര ...

Widgets Magazine