മലയാളികള്‍ അന്താരാഷ്ട്ര സമൂഹമാകണമെന്ന് മുഖ്യമന്ത്രി; പ്രവാസികള്‍ നല്‍കുന്ന സാധ്യതകള്‍ ശരിയായി വിനിയോഗിക്കണം

തിരുവനന്തപുരം, വെള്ളി, 12 ജനുവരി 2018 (11:25 IST)

അനുബന്ധ വാര്‍ത്തകള്‍

ഓരോ മലയാളിയും അന്താരാഷ്ട്ര സമൂഹമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്താകമാനമുള്ള കേരള സമൂഹത്തിന്റെ പിറവിയാണ് ലോക കേരള സഭയിലൂടെ ലക്ഷ്യമാക്കുന്നത്. പ്രവാസികളെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന്റെ മുഖ്യപങ്കാളികളും ചാലക ശക്തികളുമാക്കി മാറ്റാനും അനുരൂപമായ സാഹചര്യം സൃഷ്ടിക്കുന്നതിനും ലോക കേരളസഭക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ലോകത്തുള്ള എല്ലാ മലയാളികളുടെയും നൈപുണ്യം കേരളത്തിന്റെ വികസനത്തിനു വേണ്ടി പ്രയോജനപ്പെടുത്തണം. സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ ലോക കേരള സഭയ്ക്ക് ക്രിയാത്മകമായി ഇടപെടാന്‍ കഴിയും. അതുകൊണ്ടുതന്നെ രാജ്യത്തിനൊട്ടാകെ മാതൃകയായി മാറണമെന്നും പ്രവാസി പുനരധിവാസത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 
പ്രവാസികളുടെ നിക്ഷേപം ശരിയായ രീതിയിലല്ല വിനിയോഗിക്കപ്പെടുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. പ്രവാസി മൂലധനം ഫലപ്രദമായി വിനിയോഗിക്കുന്നതിലൂടെ മാത്രമേ കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയൂ. വന്‍ പലിശയ്ക്കുള്ള വിദേശ കടത്തെക്കാള്‍ എത്രയോ നല്ലതാണ് പ്രവാസികളുടെ നിക്ഷേപമെന്നും സമ്മേളനത്തില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇനിമുതല്‍ സ്ത്രീകൾക്കും ധൈര്യമായി മദ്യം വാങ്ങിക്കഴിക്കാം; 63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതി സര്‍ക്കാര്‍ !

63 വർഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതാനൊരുങ്ങി സര്‍ക്കാര്‍. ഇനി മുതല്‍ 18 വയസ്സു തികഞ്ഞ ...

news

ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്; ഇപ്പോഴുമുള്ളത് 50 വര്‍ഷം മുമ്പുള്ള ഭൂനികുതി

സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ...

news

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു; അഭിമാനത്തോടെ രാജ്യം

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് രാജ്യം സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒയുടെ ...

Widgets Magazine