ലാവ്‌ലിൻ കേസ്: പിണറായി വിജയന് സുപ്രീംകോടതിയുടെ നോട്ടീസ്, പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ

വ്യാഴം, 11 ജനുവരി 2018 (12:32 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

ലാവ്‌ലിന്‍ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് സുപ്രിംകോടതി നോട്ടീസ് അയച്ചു. കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയ മറ്റ് രണ്ടുപേർക്കും നോട്ടിസ് അയക്കാൻ സുപ്രീംകോടതി തീരുമാനിച്ചു. കേസിലെ മറ്റ് മൂന്ന് പേരുടെ വിചാരണയ്ക്ക് സുപ്രിംകോടതി സ്റ്റേ ചെയ്തു. 
 
കൂടാതെ, ഈ ഹർജികളില്‍ വിശദീകരണം തേടി സി.ബി.ഐക്ക് കോടതി നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. നോട്ടീസുകളില്‍ മറുപടി ലഭിച്ച ശേഷമായിരിക്കും സുപ്രീംകോടതി ഹർജികള്‍ വീണ്ടും പരിഗണിക്കുക. ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
 
എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രിം കോടതിയില്‍ മൂന്ന് വാള്യങ്ങളായി ഫയല്‍ ചെയ്ത പ്രത്യേകാനുമതി ഹര്‍ജിയിലാണ് ഇടപാടില്‍ പിണറായി വിജയന്റെ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടു‌ന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മകന്റെ മുന്നില്‍ വെച്ച് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചു; പിന്നീട് യുവാവിന് സംഭവിച്ചത് !

ഗര്‍ഭിണിയായ യുവതിയെ തന്റെ അഞ്ചുവയസ്സുള്ള മകന്റെ മുന്നില്‍വെച്ച് കത്തിക്കാണിച്ച് ...

news

സര്‍ക്കാരിന്റെ ഭീഷണിയും ഏറ്റില്ല; തമിഴ്നാട്ടിൽ ബസ് ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു - ജനങ്ങള്‍ ദുരിതത്തില്‍

തമിഴ്നാട് സർക്കാരിന്റെ കീഴിലുള്ള ട്രാൻസ്പോർട്ട് കോർപറേഷനിലെ ജീവനക്കാര്‍ നടത്തിവരുന്ന ...

news

തെറ്റുതിരുത്തണോ മാപ്പുപറയണോ എന്ന കാര്യം ബല്‍റാമോ യുഡിഎഫോ ആലോചിച്ചിട്ടില്ല; വിടി ബല്‍‌റാമിന് പിന്തുണയുമായി ചെന്നിത്തല

എകെജിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എ.യ്ക്ക് യു.ഡി.എഫിന്റെ ...

news

മുഖ്യമന്ത്രിയുടെ ആകാശയാത്രാവിവാദം അനാവശ്യം; ഫണ്ട് വിനിയോഗ നിര്‍ദേശം നല്‍കിയത് താനെന്ന് മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം

ആകാശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണയുമായി മുന്‍ ...

Widgets Magazine