എല്ലാദിവസവും മാധ്യമങ്ങളില്‍ മുഖം കാണിക്കണമെന്ന വാശി പിണറായിക്കില്ല; ജനയുഗം എഡിറ്റര്‍ക്ക് മറുപടിയുമായി എംവി ജയരാജന്‍

തിരുവനന്തപുരം, വെള്ളി, 12 ജനുവരി 2018 (07:35 IST)

M.V Jayarajan ,  Pinarayi Vijayan ,  Rajaji Mathew Thomas , Janayugam , പിണറായി വിജയന്‍ , രാജാജി മാത്യു , എംവി ജയരാജന്‍

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച ജനയുഗം എഡിറ്റര്‍ രാജാജി മാത്യുവിന് മറുപടിയുമായി എംവി ജയരാജന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപും പിണറായി വിജയനും ഒരുപോലെയാണെന്നും മാധ്യമപ്രവര്‍ത്തകരെ ഭയന്നാണ് പിണറായി പത്രസമ്മേളനം നടത്താത്തതെന്നുമായിരുന്നു മാത്യു പറഞ്ഞത്. ഇതുനുള്ള മറുപടിയുമായാണ് ജയരാജന്‍ രംഗത്തെത്തിയത്. 
 
എല്ലാദിവസവും മാധ്യമങ്ങളില്‍ മുഖം കാണിക്കണമെന്ന് വാശിയുള്ള ആളുകളുണ്ടായിരിക്കാം. എന്നാല്‍ അക്കൂട്ടത്തില്‍പ്പെട്ട ഒരാളല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് ജയരാജന്‍ പറഞ്ഞു. ആവശ്യമുള്ള ഘട്ടങ്ങളില്‍ പാര്‍ട്ടിയും പിണറായിയും പത്രസമ്മേളനം നടത്താറുണ്ട്. അവിടെ പറയേണ്ട എല്ലാ കാര്യങ്ങളും അതിന്റെ സൂക്ഷ്മതയും കൃത്യതയും പാലിച്ച് അവതരിപ്പിക്കാറുണ്ടെന്നും ജയരാജന്‍ തന്റെ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
 
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പിണറായി വിജയന്‍ രാജാജി മാത്യു എംവി ജയരാജന്‍ Janayugam Pinarayi Vijayan M.v Jayarajan Rajaji Mathew Thomas

വാര്‍ത്ത

news

ബജറ്റില്‍ നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് തോമസ് ഐസക്ക്; ഇപ്പോഴുമുള്ളത് 50 വര്‍ഷം മുമ്പുള്ള ഭൂനികുതി

സംസ്ഥാനത്ത് സേവന നികുതികള്‍ വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഭൂനികുതി ...

news

ഐഎസ്ആര്‍ഒയുടെ നൂറാമത് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു; അഭിമാനത്തോടെ രാജ്യം

ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് രാജ്യം സാക്ഷ്യം വഹിച്ചു. ഐഎസ്ആര്‍ഒയുടെ ...