വിജയകുമാര്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

അരുവിക്കര| JOYS JOY| Last Updated: തിങ്കള്‍, 8 ജൂണ്‍ 2015 (14:49 IST)
അരുവിക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരി കൂടിയായ കളക്ടര്‍ക്ക് മുമ്പാകെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്‌പചക്രം സമര്‍പ്പിച്ചതിനു ശേഷം പ്രകടനമായി എത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ഇ പി ജയരാജന്‍, കടകംപള്ളി രാമചന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പത്താം തിയതിയാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി.

യു ഡി എഫ് സ്ഥാനാര്‍ഥി ശബരിനാഥ്, ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ എന്നിവര്‍ ബുധനാഴ്‌ച ആയിരിക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക.

പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ജൂണ്‍13 ആണ്. ജൂണ്‍ 27നാണ് വോട്ടെടുപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :