വി എസ് എട്ടിന് അരുവിക്കരയില്‍; പ്രചരണം തീപാറും

Last Modified വെള്ളി, 5 ജൂണ്‍ 2015 (17:04 IST)
പ്രതിപക്ഷ നേതാവ് എട്ടാം തീയതി മുതല്‍
അരുവിക്കരയില്‍ പ്രചരണത്തില്‍ പങ്കെടുക്കും.രാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി എം വിജയകുമാർ വിഎസുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് വിഎസ് അരുവിക്കരയില്‍ എത്തുന്ന തീയതി സംബന്ധിച്ച് തീരുമാനമായത്. അരുവിക്കര നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളിലും വി എസ് സന്ദര്‍ശനം നടത്തും.

നേരത്തെ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുന്നത് വിഎസ് ആയിരിക്കുമെന്ന്
രാവിലെ ഔദ്യോഗിക വസതിയില്‍ വി.എസിനെ സന്ദര്‍ശിച്ചശേഷം
എം വിജയകുമാര്‍ വ്യക്തമാക്കിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍ അരുവിക്കരയില്‍ എത്തുന്നതോടെ തിരഞ്ഞെടുപ്പ് പ്രചരണം കൂടുതല്‍ ചൂടുപിടിക്കും


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :