എം വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു

അരുവിക്കര ഉപതെരഞ്ഞെടുപ്പ് , എം വിജയകുമാര്‍ , സിപിഎം , സെക്രട്ടറിയേറ്റ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 29 മെയ് 2015 (13:51 IST)
അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായി എം വിജയകുമാറിനെ തെരഞ്ഞെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി വിജയകുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

വ്യാഴാഴ്ച ചേര്‍ന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിജയകുമാറിനെ ഏകകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഈ തീരുമാനത്തിനാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കിയത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും വിജയകുമാറിനായി എല്‍ഡിഎഫ് പ്രചാരണം ആരംഭിച്ചിരുന്നു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :