അരുവിക്കരയില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റമുണ്ടാകും: വിജയകുമാര്‍

അരുവിക്കര തെരഞ്ഞെടുപ്പ് , എം വിജയകുമാര്‍ , സിപിഎം , എല്‍ഡിഎഫ്
തിരുവനന്തപുരം| jibin| Last Modified വെള്ളി, 29 മെയ് 2015 (16:14 IST)
കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ദൌത്യമാണു താന്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ഉപതെരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷയുണ്ടെന്നും ഇടതുമുന്നണി സ്ഥാനാര്‍ഥി എം വിജയകുമാര്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന രാഷ്ട്രീയ മാറ്റത്തിന് അരുവിക്കരയില്‍ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതു മുന്നണി സ്ഥാനാര്‍ഥിയായി എം വിജയകുമാറിനെ തെരഞ്ഞെടുത്തത് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചിരുന്നു. ഞായറാഴ്ച ചേരുന്ന എല്‍ഡിഎഫ് യോഗത്തിനു ശേഷം ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥിയായി വിജയകുമാറിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

വ്യാഴാഴ്ച ചേര്‍ന്ന തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് യോഗം വിജയകുമാറിനെ ഏകകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഈ തീരുമാനത്തിനാണ് ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്കിയത്. അതേസമയം ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെങ്കിലും വിജയകുമാറിനായി എല്‍ഡിഎഫ് പ്രചാരണം ആരംഭിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :