ജയലളിത നാമനിര്‍ദേശപത്രിക നല്‍കി

ചെന്നൈ| Last Modified വെള്ളി, 5 ജൂണ്‍ 2015 (15:08 IST)
ആര്‍ കെ നഗറിലെ ഉപതെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സഥാനാര്‍ഥിയായി മത്സരിക്കുന്നതിന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നാമനിര്‍ദേശപത്രിക നല്‍കി. നേരത്തെ ആര്‍ കെ നഗറിലെ എം എല്‍ എ
പി. വെട്രിവേല്‍ രാജിവെച്ചിരുന്നു. ഡി.എം.കെയുടെ ഉറച്ച സീറ്റാണ് ആര്‍ കെ നഗര്‍ 1996ല്‍ മാത്രമാണ്
എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി ഇവിടെ പരാജയപ്പെട്ടത്.

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രി സ്ഥാനവും നിയമസഭാംഗത്വവും നഷ്ടമായിരുന്നു. തുടര്‍ന്ന്
കേസില്‍ ഹൈക്കോടതി കുറ്റവിമുക്തമാക്കിയതോടെ കഴിഞ്ഞ 23ന് ജയലളിത മുഖ്യമന്ത്രിയായി സ്ഥാനമേറ്റിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :