മദ്യ ലഹരിയില്‍ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി !

ചൊവ്വ, 14 നവം‌ബര്‍ 2017 (09:13 IST)

അനുബന്ധ വാര്‍ത്തകള്‍

മദ്യം സേവിച്ച്‌ കൊമ്പനാനയ്‌ക്ക്‌ ചുംബനം കൊടുത്ത യുവാവിന്‌ കിട്ടിയത്‌ എട്ടിന്റെ പണി. ഞായറാഴ്‌ച ബന്ധുവിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ്‌ ജിനു സമീപത്തെ റബര്‍ തോട്ടത്തില്‍ തളച്ചിരുന്ന കൊമ്പനെ കണ്ടത്‌. കൂടെ പാപ്പാന്‍മാര്‍ ആരുമില്ലാത്ത സമയം, കൊമ്പനെ ഒന്ന്‌ കെട്ടിപ്പിടിച്ച്‌ ചുംബനം കൊടുക്കണമെന്നായി ഈ യുവാവിന്‌. 
 
മദ്യ ലഹരിയിലായിരുന്ന യുവാവ് ഒരു കിലോ പഴം വാങ്ങി ആനയെ മെല്ലെ സോപ്പിട്ടു. ഓരോന്നോരോന്നായി കൊടുത്ത്‌ പഴം തീര്‍ന്നു. ഇതിനിടെ തന്റെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമിച്ചു. ഒരു ചുംബനം കൊടുത്ത യുവാവ് രണ്ടാമത്തെ ചുംബനം കൊടുക്കുന്നതിനിടെ കൊമ്പന്‍ ആഞ്ഞൊരു വീക്ക് കൊടുത്തു. ഏറെ നേരം കഴിഞ്ഞാണ്‌ ജിനുവിന്‌ ബോധം തെളിഞ്ഞത്‌. എന്നാല്‍ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ യുവാവിനെ  കരിമണ്ണൂര്‍ എസ്‌ ഐ അറസ്റ്റ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം

ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ...

news

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പിണറായി വിജയന്‍

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

news

‘മോദി ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ്’: പരിഹാസവുമായി രാഹുല്‍ഗാന്ധി

മോദി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഗുജറാത്തില്‍ ...

Widgets Magazine