‘അയാള്‍ സിനിമയുടെ കഥ പറയാന്‍ വിളിച്ചു, ശേഷം കൂടെ വന്ന അമ്മയോട് പുറത്ത് പോകാന്‍ ആവശ്യപ്പെട്ടു, പിന്നെ നടന്നതൊക്കെ അപ്രതീക്ഷമായിരുന്നു’: വെളിപ്പെടുത്തലുമായി നടി

ചൊവ്വ, 14 നവം‌ബര്‍ 2017 (08:48 IST)

ഹോളിവുഡ് സിനിമയില്‍ നിര്‍മ്മാതാവിനെതിരെയുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി താരങ്ങള്‍ രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയുന്നത് ബോളിവുഡിലെ നമ്പര്‍വണ്‍ താരമായ ഇത്തരത്തിലെ ദുരനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയതാണ്.
 
പതിനേഴാമത്തെ വയസ്സില്‍ സിനിമയിലേക്കെത്തിയ താരത്തിനോടൊപ്പം ആദ്യകാലത്ത് അമ്മയും ലൊക്കേഷനിലേക്ക് പോകുമായിരുന്നു. സംവിധായകന്‍ അടക്കമുള്ള പ്രമുഖരുടെ ആവശ്യങ്ങള്‍ നിരാകരിച്ചതിന് ശേഷം പത്തോളം ചിത്രങ്ങള്‍ പ്രിയങ്കയ്ക്ക് നഷ്ടമായിരുന്നുവെന്ന് അമ്മ മധു ചോപ്ര പറയുന്നു.
 
സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് ആ സംവിധായകന്‍ വിളിച്ചത്. എന്നാല്‍ ചര്‍ച്ച തുടങ്ങുന്നതിന് മുന്‍പ് അമ്മയോട് പുറത്തു പോകാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയ്ക്ക് കേള്‍ക്കാന്‍ പറ്റാത്തത് ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് താരം മറുപടി നല്‍കി.
 
നല്ല സിനിമയായിരുന്നു അത്. അമ്മയെ പുറത്താക്കിയതിന്റെ പേരില്‍ ആ വേണ്ടെന്ന് വെച്ച് താരം ഇറങ്ങിപ്പോരുകയായിരുന്നുമെന്നും മധു ചോപ്ര പറയുന്നു. ഇത്തരത്തിലുള്ള പ്രശ്‌നം കാരണം താരത്തിന് വേറെയും ചിത്രങ്ങള്‍ നഷ്ടപ്പെട്ടിരുന്നുവെന്നു അവര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചാച്ചാജിയുടെ ഓര്‍മ പുതുക്കി ഇന്ന് ശിശുദിനം

ഇന്ന് ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച നമ്മുടെ പ്രഥമപ്രധാനമന്ത്രിയുടെ ...

news

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: പിണറായി വിജയന്‍

ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ...

news

‘മോദി ചെപ്പടിവിദ്യകള്‍ കാണിക്കുന്ന മാന്ത്രികനാണ്’: പരിഹാസവുമായി രാഹുല്‍ഗാന്ധി

മോദി സര്‍ക്കാരിനെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. ഗുജറാത്തില്‍ ...

news

‘മുസ്‌ലീങ്ങള്‍ ഇവിടെ ജീവിക്കണ്ടാ, നാടുവിട്ടില്ലെങ്കില്‍ കൊന്നുകളയും’; കാട്ടാക്കടയില്‍ യുവാവിനെ മൂന്നംഗ സംഘം മര്‍ദ്ദിച്ചതായി പരാതി

കാട്ടാക്കടയില്‍ മുസ്‌ലിം യുവാവിനെ മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ...