വിന്‍ഫ്രി: പ്രബലമായ വ്യക്തിത്വം

PRO
പ്രശസ്ത ടെലിവിഷന്‍ അവതാരക ഒപറാ വിന്‍ഫ്രി ഫോര്‍ബ്സ് മാഗസിന്‍റെ ഏറ്റവും പ്രബലരായ വ്യക്തികളുടെ പട്ടികയില്‍ വീണ്ടും ഒന്നാമത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് വിന്‍ഫ്രിക്ക് ഈ നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. അഞ്ച് തവണ ഈ ബഹുമതിക്ക് ഇവര്‍ അര്‍ഹയായിട്ടുമുണ്ട്.

ഗോള്‍ഫര്‍ ടൈഗര്‍വുഡ്സ് ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ഹോളിവുഡ് താ‍രം ആഞ്ജലീന ജൂലി മൂന്നാം സ്ഥാനത്തും ഭര്‍ത്താവ് ബ്രാഡ് പിറ്റ് പത്താം സ്ഥാനത്തുമുണ്ട്. 100 പേരുടെ പട്ടികയില്‍ സംഗീത രംഗത്തെ ദമ്പതികളായ ബിയോണ്‍സ് നോവെല്‍‌സ്, ജേയ്-സെഡ് എന്നിവര്‍ യഥാക്രമം നാലും ഏഴും സ്ഥാനങ്ങളിലുണ്ട്.

ഡേവിഡ് ബക്കാം അഞ്ചാം സ്ഥാനത്തും നടന്‍ ജോണി ഡെപ് ആറാംസ്ഥാനത്തും എത്തി. ദ പൊലീസ് എന്ന സംഗീത സംഘമാണ് എട്ടാം സ്ഥാനത്ത്. തന്‍റെ അവസാന പുസ്തകം പ്രകാശനം ചെയ്തതോടെ സ്വാധീനം കൂടിയ ഹാരിപോട്ടര്‍ കഥാകാരി ജെകെ റൌളിംഗ് ഒമ്പതാം സ്ഥാനം നേടി.

പ്രശസ്തിയുടെയും സമ്പാദ്യത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഫോര്‍ബ്സ് മാഗസിന്‍ ശക്തരായ വ്യക്തിത്വങ്ങളുടെ പട്ടിക പുറത്തിറക്കിയത്. വിന്‍ഫ്രിയുടെ കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം 275 മില്യന്‍ ഡോളറായിരുന്നു. വുഡ്സ് 115 മില്യന്‍ ഡോളറും നോവെല്‍‌സ് 80 മില്യന്‍ ഡോളറും, ബെക്കാം 50 മില്യന്‍ ഡോളറും ഡെപ് 72 മില്യന്‍ ഡോളറും ജേ-സെഡ് 82 മില്യന്‍ ഡോളറും ദ പോലീസ് 115 മില്യന്‍ ഡോളറും സമ്പാദിച്ചു.

ന്യൂയോര്‍ക്ക്| PRATHAPA CHANDRAN|
ആജ്ഞലീനയും ഭര്‍ത്താവ് ബ്രാഡ് പിറ്റും വളരെയൊന്നും സമ്പാദിച്ചില്ല എങ്കിലും മാധ്യമങ്ങളില്‍ അവരുടെ സ്ഥിരമായ സാന്നിധ്യമാണ് ഫോര്‍ബ്സ് പട്ടികയിലെത്തിച്ചത്. ആജ്ഞലീന 14 മില്യന്‍ ഡോളറും പിറ്റ് 20 മില്യന്‍ ഡോളറുമാണ് കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :