യു എസ്: വനിതയ്ക്ക് ഉന്നത സൈനിക പദവി

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 24 ജൂണ്‍ 2008 (12:08 IST)
അമേരിക്കന്‍ കരസേനയില്‍ ആദ്യമായി ഒരു വനിതയെ ഉന്നത പദവിയിലേക്ക് നിര്‍ദ്ദേശിച്ചു. ലഫറ്റ്നന്‍റ് ജനറല്‍ ആന്‍ ഡണ്‍‌വുഡ്ഡിയെ ആണ് നാല് നക്ഷത്ര പദവിയുളള ജനറല്‍ സ്ഥാനത്തേക്ക് ആനിനെ നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ളത്.

പ്രതിരോധ വകുപ്പിന് ഇത് ചരിത്രപരമായ നിമിഷമാണ്. ലെഫ്റ്റനന്‍റ് ജനറല്‍ ആന്‍ ഡണ്‍‌വുഡ്ഡിയെ നാല് നക്ഷത്ര പദവിയുള്ള ജനറലായി നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ അഭിമാനമുണ്ട്- പ്രതിരോധ സെക്രട്ടറി റോബര്‍ട്ട് ഗേട്സ് പറഞ്ഞു.

അമേരിക്കന്‍ സെനറ്റ് ഡണ്‍‌വുഡ്ഡിയുടെ നിയമനം അംഗീകരിക്കേണ്ടതുണ്ട്. കരസേനയുടെ മറ്റീരിയല്‍ കമാന്‍ഡിന്‍റെ കമാന്‍ഡറായി ആകും ഡണ്‍‌വുഡ്ഡി ചുമതലയേല്‍ക്കുക. ലോകത്തെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന അമേരിക്കന്‍ സൈനികര്‍ക്ക് വേണ്ട സാധനസമഗ്രികള്‍ എത്തിക്കാന്‍ ചുമതലപ്പെട്ട വിഭാഗമാണ് മറ്റീരിയല്‍ കമാന്‍ഡ്.

നാല് നക്ഷത്ര പദവിയുളള ജനറലായി ഡണ്‍‌വുഡ്ഡിയെ നിയമിച്ചത് പ്രാധാന്യമുള്ള കാ‍ര്യമാണെന്ന് കരസേനാ വക്താവ് ലെഫ്റ്റനന്‍റ് കേണല്‍ ആനി എഡ്ജ്‌കോം‌ബ് പറഞ്ഞു. സേനയില്‍ 11 നാല് നക്ഷത്ര ജനറല്‍മാരാണുള്ളത്. മൊത്തം 1077500 സൈനികരില്‍ 14 ശതമാനം സ്ത്രീകളാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :