ഈ കള്ളന് പണവും ആഭരണങ്ങളും ഒന്നും വേണ്ട; മോഷ്ടിക്കുന്നത് വിവാഹ വസ്ത്രങ്ങൾ മാത്രം !

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (12:21 IST)

അനുബന്ധ വാര്‍ത്തകള്‍

പണമോ മറ്റു വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നും മോഷ്ടിക്കാതെ മാത്രം മോഷ്ടിക്കുന്ന ഒരു കള്ളൻ എന്നു കേൾക്കുമ്പോൾ നമുക്ക് കൌതുകം മാത്രമാണ് തോന്നുക. ചൈനയിലാണ് ഈ സംഭവം നടന്നത് ഷാംഗ്ഹായി പ്രവശ്യയിലുള്ള ഒരു തുണിക്കടയിൽ നിന്നുമാണ് ദിനം‌പ്രതി വിവാഹ വസ്ത്രങ്ങൾ മാത്രം മോഷണം പോകുന്നത്. പണവും കമ്പ്യൂട്ടറുകളും മറ്റു വിപിടിപ്പുള്ള ഒന്നും മോഷണം പോവുന്നതുമില്ല.
 
സംഭവം നമുക്ക് കൌതുകമായി തോന്നുമെങ്കിലും സ്ഥിരമായി വിവാഹ വസ്ത്രങ്ങൾ മോഷണം പോകാൻ തുടങ്ങിയതോടെ കടയുടം പൊലീസിനെ വിവരമറിയിച്ചു. എന്നാൽ വിവാഹ വസ്ത്രം മാത്രം മോഷ്ടിക്കുന്ന കള്ളനെക്കുറിച്ച് പൊലീസിനും കൌതുകമാണ് തോന്നിയത്. ഒടുവിൽ തലവേദന പിടിപ്പിച്ച ആ കള്ളനെ പൊലീസ് അറസ്റ്റ് ചെയ്തു.
 
50 കാരനായ ഗൂ എന്നയാളെ തന്ത്രപരമായി മോഷണത്തിനിടെ പൊലീസ് പിടികൂടി. ഭാര്യ ഉപേക്ഷിച്ച് പോയതിനാൽ തന്റെ ദാമ്പത്യ ജീവിതം അവസാനിച്ചു. വിവാഹ വസ്ത്രങ്ങൾ നിത്യവും കാണുമ്പോൾ താൻ വിവാഹിതനാകാൻ പോവുകയാണ് എന്ന തോന്നലുണ്ടാകും. ആ തോന്നൽ നിലനിർത്താനാണ് വിവാഹവസ്ത്രങ്ങൾ മോഷ്ടിച്ചത് എന്നാണ് പിടിയിലായ ഗൂ പൊലീസിനോട് പറഞ്ഞത്. 300 വിവാഹ വസ്ത്രങ്ങളാണ് ഉയാളുടെ വീട്ടിൽനിന്നും പൊലീസ് കണ്ടെത്തിയത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

രാജ്യദ്രോഹക്കുറ്റം ചുമത്തിയാൽ പേടിക്കില്ല, 'പ്രധാനമന്ത്രി കള്ളൻ തന്നെ': ദിവ്യ സ്പന്ദന

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളനെന്ന് വിളിച്ചതിന്‍റെ പേരില്‍ രാജ്യദ്രോഹത്തിന് ...

news

ഭർത്താവ് ഭാര്യയുടെ ഉടമ അല്ല, സ്ത്രീക്കും പുരുഷനും തുല്യഅധികാരം: സുപ്രീംകോടതി

വിവാഹേതര ബന്ധം ക്രിമിനൽ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്ത്രീയുടെ അധികാരി ഭർത്താവല്ല. ...

news

സാലറി ചാലഞ്ച്; വിസമ്മതം പ്രകടിപ്പിച്ച ഒൻപത് പൊലീസുകാരെ സ്ഥലം മാറ്റി

സാലറി ചാലഞ്ചിൽ പങ്കെടുക്കാത്തിരുന്ന പൊലീസുകാരെ സ്ഥലം മാറ്റി. തിരുവനന്തപുരം പേരൂർക്കട ...

news

അഭിലാഷിനെ ഇന്ന് മൊറീഷ്യസിലേക്കു മാറ്റിയേക്കും

സാഹസിക പായ്‌വഞ്ചിയോട്ടത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി നാവികന്‍ ...

Widgets Magazine