"സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും" - പുതിയ വിവാദത്തിന് തിരികൊളുത്തി ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്

ശനി, 1 സെപ്‌റ്റംബര്‍ 2018 (19:42 IST)

മനില: സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി കുപ്രസിദ്ധി വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫിലിപ്പിൻസ് പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്. സുന്ദരികള്‍ ഉള്ളിടത്തോളം ബലാത്സംഗങ്ങളും ഉണ്ടാകും എന്നാണ് ഫിലിപ്പിൻസ് പ്രസിഡന്റിന്റെ  പുതിയ പ്രസ്ഥാവന. അന്തർദേശീയ തലത്തിൽ ഇത് വലിയ വിവാദമായി കഴിഞ്ഞു.
 
തന്റെ ജൻ‌മ നാടായ ഡവോയിൽ പീഡനങ്ങൾ ഏറി വരുന്നതായി ചൂണ്ടിക്കാട്ടിയപ്പോഴാണ് രോഡ്രിഗോയുടെ വിവാദ പരാമർശം. ആദ്യ ശ്രമത്തിൽ തന്നെ സ്ത്രീകൾ വഴങ്ങിക്കൊടുക്കാത്തതിനാലാണ് ബലാത്സംഗങ്ങൾ ഉണ്ടാകുന്നത് എന്നും റോഡ്രിദോ പറഞ്ഞു.
 
ഇതിനെതിരെ രാജ്യത്തിനകത്തു നിന്നും തന്നെ വലിയ വിമർശനങ്ങൾ ഉയർന്നതോടെ താൻ പറഞ്ഞതിനെ ഒരു തമാശയായി മാത്രം കണക്കാക്കിയാൽ മതി എന്ന പ്രതികരണവുമായി പ്രസിഡന്റ് രംഗത്ത് വരികയായിരുന്നു. 
 
നേരത്തെ ഓസ്ട്രേലിയൻ മിഷണറി പ്രവർത്തക ഫിലിപ്പീൻസിൽ പീഡനത്തിനിരയായപ്പോൾ ‘അവർ ബലാത്സംഗത്തിന് ഇരയായതിൽ എനിക്ക് അമർഷമുണ്ട്. പക്ഷേ അവർ അത്രക്ക് സുന്ദരിയാണ് അവരെ ആദ്യം കാണേണ്ടിയിരുന്നത് ഞാനായിരുന്നു‘ എന്ന ഡ്യൂട്ടേര്‍ടിനെ പ്രസ്ഥാവന വലിയ വിവാദമായിരുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി ചിഫ് ജസ്റ്റിസ് പദവിയിലേക്ക്

ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാവും. നിലവിലെ ചീഫ് ജസ്റ്റിസ് ...

news

ബിജെപി എം പിക്ക് പശുവിന്റെ കുത്തേറ്റു: എം പി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

ഗുജറത്തിൽ തെരുവിൽ അലഞ്ഞു നടന്ന പശുവിന്റെ കുത്തേറ്റ് ബിജെപി എം പി ക്ക് ഗുരുതര പരിക്ക്. ...

news

വെള്ളത്തിൽ വരച്ച വരയായി വിഴിഞ്ഞം പദ്ധതി: അദാനി പ്രഖ്യാപിച്ച 1000 ദിവങ്ങൾ ഇന്നു പൂർത്തിയാവും

ഏറെ വിവാദം സൃഷ്ടിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരിക്കാൻ നിർമ്മാതാക്കളായ അദാനി ഗ്രൂപ് ...

news

നാടകത്തെ വെല്ലുന്ന തിരക്കഥയുമായി കാസർഗോട്ടുകാരി; പിഴച്ചത് ചോരയിൽ, 'തട്ടിക്കൊണ്ടുപോകൽ' നാടകം പുറംലോകമറിഞ്ഞത് ഇങ്ങനെ

കൃത്യമായ അസൂത്രണത്തോടെ ഭര്‍ത്താവിനെ പറ്റിച്ച് കാമുകനൊപ്പം മുങ്ങിയ യുവതി പൊലീസ് ...

Widgets Magazine