കേരളത്തിലെ പ്രളയവും കാലിഫോർണിയയിലെ തീപിടുത്തവും അപകടകരമായ കാലാവസ്ഥാമാറ്റത്തിന്റെ സൂചന: അന്റോണിയോ ഗുട്ടറസ്

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (13:44 IST)

അപകടകരമായ കാലാവസ്ഥാ വ്യതിയാനമാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കേരളത്തിലെ പ്രളയവും കാലിഫോർണിയയിലെ കാട്ടുതീയും ഇതിനെയാണ് സൂചിപ്പിക്കുന്നതെന്നും സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ഇക്കാര്യത്തിൽ അടിയന്തരമായ ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.  
 
ലോകത്ത് പ്രകൃതി ദുരന്തങ്ങൾ വർധിച്ചു വരികയാണ്. കഴിഞ്ഞ ഒരുവർഷം മാത്രം പ്രകൃതി ദുരന്തങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും 320 ബില്യൻ ഡോളറിന്റെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഒരു നുറ്റാണ്ടിനിടെ ദക്ഷിണേന്ത്യയിലുണ്ടായ ഏറ്റവും വലിയ പ്രളയമാണ് കേരളത്തിൽ ഉണ്ടായത്.
 
അന്തരീക്ഷ താപനില നാൾക്കുനാൾ വർധിച്ചു വരികയാണ്. ഹരിത വാതകങ്ങളുടെ സാനിധ്യം അന്തരീക്ഷത്തിൽ കൂടിവരുന്നതാണ് ഇതിന് കാരണം. ഇതിൽ മാറ്റം വരുത്താൻ പല കമ്പനികളും സൌരോർജ്ജം ഉൾപ്പടെയുള്ള ഊർജ്ജ സ്രോതസുകളിലേക്ക് മാറിക്കഴിഞ്ഞു എന്നും അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.  



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

തച്ചങ്കരിക്കെതിരെ രൂക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

കെ എസ് ആർ ടി സി എംഡി തച്ചങ്കരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ നേതാവ് പന്ന്യന്‍ ...

news

ഭാര്യ ചതിച്ചു, മക്കളെ കൊന്നു; വിജയ്ക്ക് ആശ്വാസമേകാൻ ‘കാലാ’യെത്തി!

ഭാര്യയെ ജീവനു തുല്യ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത വിജയോട് ഭാര്യ അഭിരാമി ...

news

ജപ്പാനില്‍ ശക്തമായ ഭൂചലനം; ജെബി കൊടുങ്കാറ്റിൽ കാണാതായത് 19 പേരെ

ജെബി കൊടുങ്കാറ്റിന് ശേഷം വടക്കന്‍ ജപ്പാനിലെ ഹൊക്കായിഡോ ദ്വീപില്‍ ശക്തമായ ഭൂചലനം. ...

Widgets Magazine