സൗദിയില്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇനി പടിക്ക് പുറത്ത്; സ്‌ത്രീകള്‍ക്ക് ഇനി റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാം

സൗദിയില്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇനി പടിക്ക് പുറത്ത്; സ്‌ത്രീകള്‍ക്ക് ഇനി റസ്‌റ്റോറന്റുകളിലും ജോലി ചെയ്യാം

 Saudi women , Saudi , women , jobs , സൗ​ദി ഭ​ര​ണ​കൂ​ടം , റസ്‌റ്റോറന്റ് , സ്‌ത്രീകള്‍ , മുഹമ്മദ് ബിൻ സൽമാൻ
റിയാദ്| jibin| Last Modified വെള്ളി, 2 ഫെബ്രുവരി 2018 (14:38 IST)
സ്ത്രീ​ക​ൾ​ക്കെതിരായ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾക്ക് അയവുവരുത്താന്‍ ആരംഭിച്ച സൗ​ദി ഭ​ര​ണ​കൂ​ടം പുതിയ തീരുമാനങ്ങളിലേക്ക്. രാജ്യത്തെ റസ്‌റ്റോറന്റുകളില്‍ സ്‌ത്രീകള്‍ക്കും തൊഴില്‍ ചെയ്യാമെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിറക്കി.

റസ്‌റ്റോറന്റുകളുമായി ചര്‍ച്ച ചെയ്‌താകും പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുകയെന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പദ്ധതിയുടെ തുടക്കത്തില്‍ തെരഞ്ഞെടുത്ത 16 റസ്‌റ്റോറന്റുകളില്‍ ജോലിക്കായി സ്‌ത്രീകളെ നിയമിക്കും. ആദ്യഘട്ടത്തില്‍ സ്വദേശി വനിതകളെയാകും നിയമിക്കുകയെന്നും അധികൃതര്‍ പറഞ്ഞു.

ജൂണ്‍ മുതല്‍ രാജ്യത്ത് ടാക്‌സി ഡ്രൈവര്‍മാരായി സൗദി സ്ത്രീകള്‍ക്ക് ജോലി ചെയ്യാന്‍ അവസരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്‌ത്രീകള്‍ക്ക് അനുകൂലമായ പുതിയ തീരുമാനമുണ്ടായിരിക്കുന്നത്.

ഇപ്പോഴത്തെ ഉപകിരീടാവകാശി രാജകുമാരൻ പ്രഖ്യാപിച്ച വിഷൻ 2030ന്റെ ചുവടുപിടിച്ചാണ് രാജ്യത്ത് നിര്‍ണായക മാറ്റങ്ങള്‍ സംഭവിക്കുന്നത്. സിനിമാ നിരോധനം എടുത്തുമാറ്റി തിയേറ്ററുകള്‍ തുറക്കാന്‍ തീരുമാനം എടുത്തതും അടുത്ത കാലത്താണ്.

സ്‌ത്രീകളുടെ സ്വാതന്ത്രത്തിൽ ഇടപെടാവുന്ന നിയമങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനത്തിലണ് സൗദി ഭരണകൂടം.
രാജ്യത്തെ ഫു​ട്ബോ​ൾ സ്റ്റേ​ഡി​യ​ങ്ങളിൽ സ്ത്രീ​ക​ൾക്ക് പ്രവേശനം നൽകാനും അധികൃതർ തീരുമാനിച്ചിരിന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :