ബലാത്സംഗത്തിനിരയായ പെൺ‌കുട്ടി രക്തം കൊണ്ട് മോദിക്കും യോഗിക്കും കത്തെഴുതി!

ബുധന്‍, 24 ജനുവരി 2018 (08:15 IST)

അനുബന്ധ വാര്‍ത്തകള്‍

ബലാല്‍സംഗത്തിന് ഇരയായ പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തെഴുതി. സ്വന്തം രക്തം കൊണ്ടാണ് യുവതി കത്തെഴുതിയത്. ഉത്തർപ്രദേശ് സ്വദേശിയാണ് യുവതി. 
 
തന്നെ ബലാത്സംഗം പ്രതികള്‍ക്ക് ഉന്നത ബന്ധമുണ്ടെന്നും അതിനാൽ തനിക്ക് നീതി ലഭിക്കുന്നില്ലെന്നാണ് പെണ്‍കുട്ടി കത്തിൽ പറയുന്നത്. കുറ്റക്കാര്‍ക്ക് ഉന്നതബന്ധമുള്ളതിനാല്‍ പോലീസ് കേസെടുക്കുന്നില്ല. പീഡിപ്പിച്ചവര്‍ കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും പെൺകുട്ടി പറയുന്നുണ്ട്. 
 
തനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നുമാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടേയും അച്ഛന്റെയും പരാതിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പോലീസ് കേസെടുത്തിരുന്നു. രണ്ടുപേര്‍ പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തുന്നതായുമാണ് പരാതിയില്‍ പറയുന്നത്. എന്നാൽ, പരാതിയിൽ ഇതുവരെ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു; സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ

സംസ്ഥാനത്ത് വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് ബിഎംഎസ് ...

news

കാലിത്തീറ്റ കുംഭകോണ കേസ്; ലാലുവിനെതിരായ മൂന്നാമത്തെ കേസിൽ ഇന്ന് വിധി, പ്രത്യേക സിബിഐ വിധി പറയും

കാലിത്തീറ്റ കുംഭകോണക്കേസുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ സിബിഐ ഇന്ന് വിധി പറയും. ബിഹാർ ...

news

സാ​മ്പ​ത്തി​ക അ​സ​ന്തു​ലി​താ​വ​സ്ഥ നിസാരമല്ല; മോദിക്ക് നിര്‍ദേശവുമായി രാഹുല്‍

കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ മൊത്ത ആഭ്യന്ത ഉത്പാദനം (ജിഡിപി) വളർച്ച ആറു മടങ്ങു ...

Widgets Magazine