ഡൊണാള്‍ഡ് ട്രംപിന് ‘നടുവിരല്‍ നമസ്‌കാരം’ നല്‍കി; പിന്നീട് യുവതിക്ക് സംഭവിച്ചത്...

ട്രം​പി​ന് നേ​രെ അ​ശ്ലീ​ല ആ​ഗ്യം; യു​വ​തി​യു​ടെ പണി പോ​യി

Trump , Donald Trump , US , Cyclist ,  ഡൊണാള്‍ഡ് ട്രംപ് , അമേരിക്ക , പ്രസിഡന്റ് , അ​ശ്ലീ​ല ആ​ഗ്യം
വാഷിങ്ടണ്‍| സജിത്ത്| Last Modified ചൊവ്വ, 7 നവം‌ബര്‍ 2017 (10:25 IST)
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച യു​വ​തി​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു. ഒക്ടോബര്‍ 28ന് സൈക്കിളില്‍ പോകുമ്പോഴാണ് ഡെമോക്രാറ്റ് അനുകൂലിയായ ജൂലി ബ്രിസ്‌ക്മാന്‍ വാഹനവ്യൂഹത്തിനു നേരെ നടുവിരല്‍ ഉയര്‍ത്തിക്കാണിച്ചത്. സ്റ്റെര്‍ലിങ്ങിലുള്ള തന്റെ ഗോള്‍ഫ് ക്ലബ്ബില്‍ നിന്നും ട്രംപ് പോകുന്നതിനിടെയായിരുന്നു സംഭവം.

യുവതിയുടെ പ്രതിഷേധത്തെ എ.എഫ്.പി വൈറ്റ്ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിയാലോവ്‌സ്‌കിയാണ് പകര്‍ത്തിയത്. ചിത്രങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ്, നാടുകടത്തല്‍ നയങ്ങളോട് തനിക്ക് ശക്തമായ വിയോജിപ്പ് ഉണ്ടായിരുന്നെന്നും ട്രംപിനെ കണ്ടപ്പോള്‍ രക്തം തിളച്ചതുകൊണ്ടാണ് പ്രതിഷേധിച്ചതെന്നും ജൂലി പറഞ്ഞു.

ഇ​തി​നു​ശേ​ഷം ആ ഫോട്ടോ ട്വി​റ്റ​റി​ലും ഫേ​സ്ബു​ക്കി​ലും യു​വ​തി പോ​സ്റ്റ് ചെ​യ്തു. ഇ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട എ​ച്ച്ആ​ർ മാ​നേ​ജറാണ് യുവതിയെ വി​ളി​ച്ച് ന​ട​പ​ടി എ​ടുത്തത്. എന്നാല്‍ ജോ​ലി സ​മ​യ​ത്ത​ല്ല ഫോ​ട്ടോ എ​ടു​ത്ത​തെ​ന്നും പ​റ​ഞ്ഞ് യു​വ​തി ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.
ഇതോടെയാണ് യു.എസ് സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും കരാര്‍ പണികളെടുക്കുന്ന അകിമ എല്‍.എല്‍.സിയിലെ ജോലി യുവതിക്ക് നഷ്ടമായത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :