ഉ​​പ​​യോക്താ​​ക്ക​​ൾ കരുതിയിരുന്നോളൂ; വാ​ട്സാപ്പിന്റെ വ്യാജന്‍ ഡൗ​ൺ​ലോ​ഡ് ചെയ്താല്‍ കിട്ടുന്നത് എട്ടിന്റെ പണി !

വാ​ട്സാപ്പിന്റെ വ്യാജന് പ​ത്തു ലക്ഷം ഡൗൺലോഡ് ; ഉ​​പ​​യോക്താ​​ക്ക​​ൾ സൂ​ക്ഷി​ക്കു​ക

whatsapp , fake whatsapp , technology , വാട്സാപ്പ് , വ്യാജന്‍ , ടെക്നോളൊജി
ന്യൂ​യോ​ർ​ക്ക്| സജിത്ത്| Last Updated: ചൊവ്വ, 7 നവം‌ബര്‍ 2017 (08:52 IST)
മെ​സേ​ജിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ വാ​ട്സാ​പ്പിനും വ്യാ​ജ പ​തി​പ്പ്. അ​പ്ഡേ​റ്റ് വാ​ട്സാപ്പ്
മെ​സ​ഞ്ച​ർ എന്ന പേരിലാണ് വ്യാജപതിപ്പുള്ളത്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലൂ​ടെ പ​ത്തു ല​ക്ഷ​ത്തി​ല​ധി​കം ത​വ​ണ വ്യാ​ജ വാ​ട്സാ​പ്പ് ഡൗ​ൺ​ലോ​ഡ് ചെ​യ്യ​പ്പെട്ടിട്ടുണ്ടെന്നാണ് റി​പ്പോ​ർ​ട്ട്. വ്യാ​ജമായ ഈ ആ​പ്പ് നി​ർ​മി​ച്ച​തി​ന് പി​ന്നി​ൽ മ​റ്റെ​തെ​ങ്കി​ലും ചാ​റ്റ് സ​ർ​വീ​സ് ക​മ്പ​നിയായിരിക്കുമെന്ന് വാ​ട്സാപ്പ് വ്യക്തമാക്കി. വ്യാ​ജ ആ​പ്പി​നെ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഗൂ​ഗി​ൾ നീ​ക്കുകയും ചെയ്തു.

ഒറിജിനല്‍ വാ​ട്സാ​പ്പി​ന് സ​മാ​ന​മാ​യ രീ​തി​യില്‍ തന്നെയാണ് വ്യാ​ജ​നും നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു സാ​ധാ​ര​ണ യൂ​സ​റി​ന് ഇ​വ രണ്ടും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കി​ല്ല. സ്പെ​യ്സ് എ​ന്നു തോ​ന്നി​ക്കും വി​ധ​മു​ള്ള പ്ര​ത്യേ​ക കാ​ര​ക്ടേ​ഴ്സ് ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​നി​ൽ സ്പെ​യ്സ് നി​ക​ത്തു​ന്നു. സോ​ഫ്റ്റ്‌​വെ​യ​റു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നു​ള്ള പ​ര​സ്യ​ങ്ങ​ളും വ്യാ​ജ പ​തി​പ്പി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ടെ​ന്ന് ഓ​ൺ​ലൈ​ൻ ഫോ​റ​മാ​യ റെ​ഡി​റ്റി​ൽ ആ​ൻ​ഡ്രോ​യി​ഡ് ഉ​പ​ഭോ​ക്താ​ക്ക​ൾ പ​റ​യുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :